തന്റെ രാജ്യത്തിനുമേൽ സംഘർഷങ്ങൾ തുടർന്നാൽആണവായുധം പ്രയോഗിച്ച് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നൽകി ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ഉത്തര കൊറിയക്കെതിരേ സൈനികാക്രമണം നടത്തിയാല്‍ മുഴുവന്‍ ആക്രമണശേഷിയും പ്രയോഗിച്ച് പ്രതിരോധിക്കുമെന്നും വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് നാഷണല്‍ ഡിഫന്‍സില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര കൊറിയയുടെ ആണവായുധഭീഷണിയെ നേരിടാനുള്ള പദ്ധതികള്‍ക്കെതിരെ ഒരു കരാറിൽ അമേരിക്കയും ദക്ഷിണ കൊറിയയും അടുത്തിടെ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിമ്മിന്റെ മുന്നറിയിപ്പ്.
ALSO READ; ഹിസ്ബുള്ള നേതാവ് സുഹൈൽ ഹുസെയ്‌ൻ ഹുസൈനി കൊല്ലപ്പെട്ടതായി റിപ്പാർട്ട്
ഇരുരാജ്യങ്ങളും തങ്ങൾക്കുമേൽ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വിദ്വേഷം പടർത്താൻ ഇരുകൂട്ടരും നിത്യവും ശ്രമിക്കുന്നതെന്നുമാണ് കിമ്മിന്റെ വാദം. അതേസമയം യുഎ സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേയാണ് കിം അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here