എന്നെക്കൊണ്ട് വയ്യ, ഇതല്ലാതെ വേറെ വഴിയില്ല! പട്ടാളഭരണത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ രാജിവെച്ച് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി

SOUTH KOREA KIM YONG HYUN

ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു.
രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായതിനിടെയാണ് അദ്ദേഹം രാജിവെച്ചത്. കിം യോങ് ഹ്യുനിന്റെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറിയിച്ചിട്ടുണ്ട്.

കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിൽ ഏർപ്പെടുത്തിയ പട്ടാള നിയമം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. രാത്രി ഏർപ്പെടുത്തിയ നിയമം പുലരും മുൻപേ പ്രസിഡന്റ് യൂണ്‍ സുഖ് യോള്‍ പിന്‍വലിച്ചു. പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിൽ പ്രസിഡന്റിന്റെ യു ടേൺ.വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുക് യോൾ വ്യക്തമാക്കിയിരുന്നു.

ALSO READ; ഇനി പെൺകരുത്ത്! നമീബിയയെ നയിക്കാന്‍ 
ആദ്യ വനിതാ പ്രസിഡന്റ്‌

1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്.
ഉത്തര കൊറിയയോട്‌ അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ്‌ നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.

സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

അതിനിടെ ഭരണ പ്രതിസന്ധി മറികടക്കാന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാകണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെയും ഭരണഘടനാബെഞ്ചില്‍ ആറു ജഡ്ജിമാരുടെയും പിന്തുണ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk