കിംചി; ഉപ്പും എരിവും പുളിയുമൊക്കെയുള്ള കൊറിയൻ രുചി

ഉപ്പിലിട്ട കൊറിയൻ രുചി വിഭവമാണ് കിംചി. ഉപ്പും എരിവും പുളിയുമൊക്കെയായി വ്യത്യസ്ത രുചിയിൽ കൊറിയൻ തീൻമേശകളിൽ ഇടം പിടിച്ച ഐറ്റമാണിത്. അച്ചാറുകളും മുളക് ചമ്മന്തിയും ഒക്കെയായി ഒറ്റ നോട്ടത്തിൽ ഇതിനു സാമ്യം തോന്നുമെങ്കിലും ഇത് കൊറിയൻ ഐറ്റമാണ്. ഏത് സമയത്തും ഏത് രീതിയിലും കിംചി ഉപയോഗിക്കാം.

പണ്ടുകാലത്ത് ഓംഗി എന്നറിയപ്പെടുന്ന തവിട്ടു നിറത്തിലുള്ള മൺഭരണികളിലാണ് സൂക്ഷിച്ചിരുന്നത്. കേടുകൂടാതെ സൂക്ഷിക്കാൻ മണ്ണിനടിയിൽ കുഴിച്ചിടുമായിരുന്നു. കിംചി ഉണ്ടാക്കുന്ന പ്രക്രിയയ്ക്ക് കിംജാങ് എന്നാണ് പേര്.

ALSO READ:പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നു; സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല; മന്ത്രി ആർ ബിന്ദു

ക്യാബേജ്, മുള്ളങ്കി, കുക്കുമ്പർ എന്നിവ കനം കുറഞ്ഞ നീളത്തിലുള്ള കഷണങ്ങളാക്കി മുറിച്ച് ഉപ്പു പുരട്ടി വെക്കും. 7 മുതൽ 12 മണിക്കൂറിനു ശേഷം ഊറി വരുന്ന വെള്ളം ഒഴിവാക്കി അതിലേക്ക് ഉള്ളിത്തണ്ട്, ഇഞ്ചി, വെളുത്തുള്ളി, പെപ്പർ ഫ്ലക്സ്, കൊറിയൻ മുളക്, കടൽ വിഭവങ്ങൾ, സോസ് എന്നിവ ചേർത്ത് കിംചി ഉണ്ടാക്കും.റെഡ് ചില്ലി പേസ്റ്റ് ആണ് ഇതിലെ പ്രധാന ചേരുവ.

ALSO READ:രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങൾ പുറത്തുവിട്ടു; ഉദ്ഘാടനം കാസർഗോഡ് നിന്ന്

തയ്യാറാക്കുന്ന പച്ചക്കറിക്കനുസരിച്ച് കിംചിയുടെ പേരിലും മാറ്റമുണ്ടാകും. നാപ്പ ക്യാബേജ് ഉപയോഗിച്ച് തയ്യാറാക്കുന്നത് ബേച്ചു കിംചിയെന്നും കുക്കുമ്പർ ഉപയോഗിച്ച് തയ്യാറാക്കുന്നത് ഓയ് കിംചി എന്നും മുള്ളങ്കി ഉപയോഗിച്ചത് കക്ദുഗി കിംചി എന്നിങ്ങനെയും അറിയപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News