തിരിച്ചു വരവ് ഗംഭീരം ! ഒന്നര മാസത്തിൽ ബെസ്റ്റ് ഇവി പട്ടം സ്വന്തമാക്കി ഇ -ലൂണ

ഇന്ത്യക്കാരുടെ ഹൃദയത്തിൽ കീഴടക്കിയ ഒരു ഐതിഹാസിക മോഡലായിരുന്നു ലൂണ എന്നത്. ഇന്ത്യയുടെ പ്രിയപ്പെട്ട ഈ മോഡലിനെ അടുത്തിടെ കൈനറ്റ് ഗ്രീൻ വീണ്ടും പുതിയ രൂപത്തിൽ അവതരിപ്പിച്ചു.

എന്നാൽ ഇത്തവണ പെട്രോൾ എൻജിൻ വാഹനത്തിന് പകരം ഇലക്ട്രിക് പതിപ്പിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ വാഹനത്തിന്റെ തിരിച്ചു വരവിന് പിന്നാലെ തന്നെ ബഹുമതികളും എത്തി തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ, ‘EMOBILITY+ സ്റ്റേറ്റ് ലീഡർഷിപ്പ് അവാർഡ്‌സ് മഹാരാഷ്ട്ര 2024’ എന്ന പൂനെയിൽ നടന്ന പരിപാടിയിൽ, കൈനറ്റിക് ഇ -ലൂണയ്ക്ക് ‘ബെസ്റ്റ് ഇലക്‌ട്രിക് വെഹിക്കിൾ മോഡൽ’ എന്ന അവാർഡ് ലഭിച്ചു.

Also read:സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പൊലീസ്

ഇന്ത്യയിൽ വൻ പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കുമിടയിൽ അടുത്തിടെയാണ് കൈനറ്റിക് ഗ്രീൻ ഇ-ലൂണ അവതരിപ്പിച്ചത്. നിലവിൽ X1, X2 എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ഇത് രാജ്യത്ത് വിൽപ്പനയ്ക്ക് ലഭ്യമാണ്. എൻട്രി ലെവൽ ഓപ്ഷൻ ഇ -ലൂണ X1 -ന് 69,990 രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്.

ഈ ബേസ് സ്പെക്ക് X1 ഓപ്ഷൻ ഒരു ഫുൾ ചാർജിൽ 90 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 1.7 kWh ബാറ്ററി പായ്ക്കാണ് ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ മാത്രമേ സമയം എടുക്കൂ. മണിക്കൂറിൽ 50 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗത. അടുത്തത് ടൊപ്പ് സ്പെക്ക് മോഡലായ ഇ -ലൂണ X2 ആണ്, 74,990 രൂപയാണ് ഇതിന് ചെലവ് വരുന്നത്. ഫുൾ ചാർജിൽ 110 കിലോമീറ്റർ സഞ്ചരിക്കാനുള്ള അവസരം ഇത് നൽകുന്നു. 2.0 kWh ബാറ്ററി പായ്ക്കാണ് ഇ-ലൂണ X2 മോഡലിൽ നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News