കിങ് ചാൾസിൻ്റെ കിരീട ധാരണം, ഹാരി പങ്കെടുക്കുമോ? കണ്ണുംനട്ട് ലോകം

ബ്രിട്ടനും 14 കോമൺവെൽത്ത് രാജ്യങ്ങൾക്കുമൊപ്പം ലോകം മുഴുവൻ കാത്തിരിക്കുകയാണ് കിങ് ചാൾസിൻ്റെ കിരീട ധാരണ ചടങ്ങുകൾക്കായി. ഈ ചടങ്ങിനൊപ്പം ക്വീൻ കൺസോർട്ട് കാമില ക്വീൻ കാമിലയാകുന്ന ചടങ്ങും അരങ്ങേറുന്നുണ്ട്. ലോകം കാത്തിരിക്കുന്ന രാജകീയ ചടങ്ങുകൾ എങ്ങനെയാകും?

ഏഴ് പതിറ്റാണ്ടിനു മുമ്പ്, കൃത്യം 1953 ജൂൺ രണ്ടിന് നടന്ന കിരീട ധാരണ ചടങ്ങുകൾക്ക് ശേഷം മറ്റൊരു കിരീട ധാരണത്തിന് സാക്ഷ്യം വഹിക്കുകയാണ് വെസ്റ്റ്മിൻസ്റ്റർ ആബി. ക്വീൻ എലിസബത്തിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിനായി നിർമിച്ച രഥത്തിലാകും ക്വീൻ കൺസോർട്ട് കാമിലയും കിങ് ചാൾസും വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തുക. ബ്രിട്ടീഷ് സമയം 10.20-ന് ബക്കിങ്ഹാമിൽ നിന്നുള്ള പുറപ്പാട് ഒന്നര മൈൽ അകലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചെന്ന് നിൽക്കുന്നത് വരെ രാജകുടുംബത്തിലെ അംഗങ്ങളും ബ്രിട്ടൻ്റെയും 14 കോമൺവെൽത്ത് രാജ്യങ്ങളിലെയും അയ്യായിരത്തോളം പട്ടാളക്കാരും ചേർന്ന് അനുഗമിക്കും.

Factbox-Key moments in King Charles' coronation – ThePrint – ReutersFeed

ബ്രിട്ടീഷ് സമയം 11 മണിക്ക് നാനൂറ് പട്ടാളക്കാർ ഒന്നിച്ച് അണിനിരക്കുന്ന ആചാരവെടിയുടെ അകമ്പടിയോടെയാകും കിങ് ചാൾസിൻെറ കിരീടധാരണം. എഡിൻബറോ, കാർഡിഫ്, ബൽഫാസ്റ്റ്, കടലിൽ നങ്കൂരമിട്ട വിവിധ സൈനിക കപ്പലുകൾ തുടങ്ങി 11 സ്ഥലങ്ങളിൽ നിന്നും 21 റൗണ്ട് ആചാരവെടി ഉതിർക്കും. ബ്രിട്ടീഷ് നിയമത്തെ ഉയർത്തി പിടിക്കുമെന്നും ചർച്ച് ഓഫ് ഇംഗ്ലണ്ടിന് ചേർന്ന് നിൽക്കുമെന്നും സത്യം ചെയ്യും. കാൻ്റർബറി ആർച്ച് ബിഷപ്പിൻ്റെ കാർമികത്വത്തിലാകും ചടങ്ങുകൾ. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിതാ ബിഷപ്പായ ഗുലി ഫ്രാൻസിസ് ദെഹ്ക്വാനി സഹകാർമികത്വം വഹിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കാകും ചടങ്ങിനിടയിൽ ബൈബിൾ വായിക്കുക. നൂറു രാഷ്ട്രമേധാവികളടക്കം രണ്ടായിരം വിശിഷ്ടാതിഥികൾ ചടങ്ങിന് സാക്ഷികളാകും.

Coronation: Will the crowning of King Charles III be a moment of joy or a pointless, costly exercise? | UK News | Sky News

കിരീടം ധരിച്ചതിന് ശേഷമുള്ള കിങ് ചാൾസും ക്വീൻ കൺസോർട്ടിൽ നിന്ന് ക്വീനായി മാറിയ കാമിലയും 260 വർഷം പഴക്കമുള്ള ഗോൾഡ് സ്റ്റേറ്റ് കോച്ചിലാകും മടങ്ങുക. കിരീട ധാരണത്തിന് തൊട്ട് മുമ്പ് ബക്കിങ്ഹാം കൊട്ടാര മട്ടുപ്പാവിൽ നിന്നുകൊണ്ട് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ജനങ്ങൾക്ക് കൈവീശി കാണിക്കുന്നതടക്കമുള്ള ചടങ്ങുകളിൽ മകൻ ഹാരി പങ്കെടുക്കുമോ ഇല്ലയോ എന്ന ആശങ്ക തുടരുന്നുണ്ട്. ഒപ്പം രാജഭരണത്തിൽ നിന്ന് റിപ്പബ്ലിക്കായി മാറണമെന്ന ആവശ്യമുയർത്തി ജനകീയ പ്രതിഷേധങ്ങൾ ഉടലെടുക്കുമോ എന്നതിലും ആശങ്കയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News