റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ ആശുപത്രി

റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇലക്ട്രോ എൻസെഫലോ ഗ്രാം (ഇഇജി) ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി. പരമ്പരാഗത ചികിത്സകളോട് പ്രതികരിക്കാത്ത അപസ്മാരം ബാധിച്ച ഒരു രോഗിക്കാണ് ഇത്തരത്തിലൊരു ചികിത്സ രീതി നടത്തിയത്. റോബോട്ടിനെ ഉപയോഗിച്ചാണ് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ ഡോക്ടർമാർ സ്ഥാപിച്ചത്. തലച്ചോറിൽ അപസ്മാരം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ഇതോടെ പശ്ചിമേഷ്യയിൽ ആദ്യമായി റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ സ്ഥാപിച്ച ആശുപത്രിയായി ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി മാറി.

also read :തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏത് തരംതാണ പരിപാടിക്കും യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്: അഡ്വ.കെ അനില്‍കുമാര്‍

റോബോട്ടിന്റെ സഹായത്തോടെ അപസ്മാരം മൂലമുണ്ടാകുന്ന സ്ഥലങ്ങൾ കൃത്യമായി നിർണയിക്കും. ഉയർന്ന അളവിലുള്ള സുരക്ഷിതത്വം നൽകുന്ന പ്രക്രിയയാണ് ഇത്. മെഡിക്കൽ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പരമ്പരാഗത സാങ്കേതിക വിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ രീതിയാണ് വളരെ മെച്ചപ്പെട്ടവയാണ്. തലച്ചോറിൽ ചിപ്പുകൾ സ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല റോബോട്ടിന്റെ സഹായം. നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിരവധി ശസ്ത്രക്രിയകളും ഇങ്ങനെ നടത്താൻ സാധിക്കും എന്നാണ് അധികൃതർ പറയുന്നത്.

also read :ഒരു പവനിൽ 80 രൂപയുടെ വർധന; സ്വർണ വില ഉയർന്നു

വലിയ ശസ്ത്രക്രിയയില്ലാതെ ഇഇജി ചിപ്പുകൾ സ്ഥാപിക്കാനാകുമെന്നതാണ് റോബോട്ട് സാങ്കേതിക വിദ്യയുടെ പ്രത്യേകത. ഇലക്ട്രോ കാർഡിയോ ഗ്രാം ചിപ്പുകൾ സ്ഥാപിക്കാൻ തലയോട്ടിയിൽ രണ്ട് മില്ലിമീറ്ററിൽ കൂടാതെ ഒന്നിലധികം ദ്വാരങ്ങൾ നിർമ്മിക്കും. തലയ്ക്കുള്ളിലെ പ്രവർത്തനം അളക്കുന്നതിനാണിത്. അപസ്മാരം ഉണ്ടാകുന്ന ഭാഗങ്ങൾ നിർണയിക്കും. ശരിയായ സ്ഥാനങ്ങൾ നിർണയിക്കുന്നതിനുമുള്ള പരമ്പരാഗത ‘ലെക്സെൽ-ഫ്രെയിം’ രീതിക്ക് പകരം ആയിരിക്കും റോബോട്ട് രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News