ദേശീയദിനത്തിൽ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു

Ravi pilla

മനാമ: ആർ പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ രവിപിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ ബഹ്റൈൻ ദേശീയദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. രാജാവിൽനിന്ന് ബഹുമതി ലഭിച്ച ഏക വിദേശവ്യവസായിയും ഡോ രവി പിള്ളയാണ്. റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, അടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ ഇടപെടലുകൾ നടത്തി ആഗോളതലത്തിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള ഹമദ് രാജാവിന്റെ അംഗീകാരമാണ് ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ. രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയും ബഹ്റൈന്റെ വിവിധ മേഖലകളിലെ വികസനത്തിന് നിർണായകമായിട്ടുണ്ട്.

ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിനു നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തിൽ പറഞ്ഞു. രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി ഈ വിശിഷ്ടമായ അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നതിൽ അതീവ സംതൃപ്തിയുണ്ടെന്നും ഹമദ് രാജാവ് വ്യക്തമാക്കി.

Also Read: ഖത്തറിലെ ജനങ്ങള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദേശീയ ദിന അവധി പ്രഖ്യാപിച്ചു

ഹമദ് രാജാവിൽ നിന്ന് മഹത്തായ അംഗീകാരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ഡോ. രവിപിള്ള ആദരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു. “ആർ. പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായപ്രയത്നത്തിന്റെയും ബഹ്റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ അവാർഡ്.

ഈ അംഗീകാരം ബഹ്റൈനും ഇവിടുത്തെ ജനങ്ങൾക്കുമായി സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർ. പി ഗ്രൂപ്പിന്റെ എല്ലാനേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച കഠിനാധ്വാനികളും അർപ്പണബോധവും പ്രതിബദ്ധതയുമുള്ള ഒരു ലക്ഷത്തിലധികം വരുന്ന പ്രിയപ്പെട്ട ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. ഈ ബഹുമതി എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ​ഗൾഫ്മേഖലയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളായ എല്ലാവർക്കും അഭിമാനത്തിന് വകനൽകുന്നതാണ്. ബഹ്റൈന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്ക് ആത്മാർത്ഥമായ നന്ദിപ്രകാശിപ്പിക്കുകയാണ്.

Also Read: ലോകത്തിന്റെ ഏതു കോണിൽ നിന്നും ഒമാന്റെ ഭംഗി കാണാം ; വെര്‍ച്വല്‍ ടൂര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, എന്നിവർക്ക് നന്ദിഅറിയിക്കുന്നു. ബാപ്കോ എനർജീസ് ചെയർമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കും നന്ദി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News