‘കിംഗ് ഓഫ് കൊത്ത കിടിലൻ സിനിമ’, ദുൽഖർ തിളങ്ങിയോ? ആദ്യ റിവ്യൂ പുറത്ത്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം 24 നാണ് റിലീസ് ചെയ്യുന്നത്. വ്യത്യസ്തമായ മാർക്കറ്റിംഗ് ശൈലിയും പ്രമോഷൻ രീതിയുമാണ് കിംഗ് ഓഫ് കൊത്ത കൊണ്ടുവന്നിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ റിവ്യൂവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസിന്‍റെ ചെയര്‍മാന്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍.

ALSO READ: ‘ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും, കുമ്പിടമാട്ടേന്‍’; കമൽ ഹാസന്റെ പ്രസംഗം വൈറലാവുന്നു

ചിത്രത്തിന്‍റെ അയര്‍ലന്‍ഡ് റിലീസിന് മുന്നോടിയായി അവിടെ നടന്ന സെന്‍സറിംഗിന്‍റെ ഭാഗമായാണ് റൊണാള്‍ഡ് കിംഗ് ഓഫ് കൊത്ത കണ്ടത്. ചിത്രം കണ്ട ശേഷമുള്ള അഭിപ്രായം റൊണാള്‍ഡ് എക്‌സിൽ കുറിപ്പായും വിഡിയോയായും പങ്കുവെച്ചിട്ടുണ്ട്.

ALSO READ: വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ

‘വേറൊന്നും പറയാനില്ല. കിംഗ് ഓഫ് കൊത്ത വന്‍ വിജയമാവും. അപാര മേക്കിംഗ്, അപാര സ്റ്റൈലിഷ് ചിത്രം, ബിജിഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ല. എത്രയും പെട്ടെന്ന് എല്ലാവരും ടിക്കറ്റ് എടുത്തോളൂ. ഇത് ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കേരളത്തിലെ അടുത്ത 300 കോടി കളക്ഷന്‍ വരുന്ന ചിത്രമാണ്. ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് വെറുതെയല്ല. ആരാധകര്‍ക്കും അല്ലാതെയുള്ള പ്രേക്ഷകര്‍ക്കും ഒരു വിരുന്നായിരിക്കും കിംഗ് ഓഫ് കൊത്ത. ആക്ഷന്‍ രംഗങ്ങള്‍, ക്ലൈമാക്സ്, പാട്ടുകള്‍, എഡിറ്റിംഗ്. എല്ലാത്തിലുമുപരി ദുല്‍ഖറിന്‍റെയും മറ്റ് അഭിനേതാക്കളുടെയും പ്രകടനങ്ങള്‍, ഗംഭീരം. ഇനി ചിത്രം തിയറ്ററില്‍ മറ്റ് പ്രേക്ഷകരോടൊപ്പം കാണാനുള്ള കാത്തിരിപ്പാണ്’, റൊണാള്‍ഡ് എക്‌സിൽ കുറിച്ചു.

ALSO READ: ‘അമൃതയുടെ മകള്‍ മരിച്ചെന്ന് വാര്‍ത്ത, കൂടെ ചേച്ചിയുടെ കരയുന്ന ചിത്രവും’; അല്‍പം ദയ കാണിക്കൂ എന്ന് അഭിരാമി സുരേഷ്

അതേസമയം, ബുക്കിംഗ് ആരംഭിച്ചത് മുതൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ് കിംഗ് ഓഫ് കൊത്ത. അന്യഭാഷാ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പോലും ആദ്യ ദിനത്തിന്റെ റിപ്പോർട്ടിനു ശേഷമാണ് അഡിഷണൽ ഷോകൾ ആരംഭിക്കുന്നത്. എന്നാൽ കിംഗ് ഓഫ് കൊത്തക്ക് ആദ്യ ദിനങ്ങളിലെ നോർമൽ ഷോകൾ ഹൗസ്ഫുൾ ആയതിനെ തുടർന്ന് പ്രമുഖ തിയേറ്ററുകൾ രാത്രി അഡിഷണൽ ഷോകൾ ചാർട്ടു ചെയ്‌തിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News