അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ കിംഗ് ഖാനും ദളപതിയും! മനസ് തുറന്ന് സൂപ്പര്‍ സംവിധായകന്‍

ഹിറ്റ്‌മേക്കര്‍ അറ്റ്‌ലി പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തമിഴില്‍ വമ്പന്‍ ഹിറ്റുകളൊരുക്കിയ അറ്റ്‌ലി ഹിന്ദിയില്‍ കിംഗ് ഖാനുമൊത്ത് ചെയ്ത ജവാനും ബംബര്‍ ഹിറ്റായതോടെ ആരാധകരെല്ലാം അറ്റ്‌ലിയുടെ അടുത്ത ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. അതിനിടയിലാണ് തന്റെ മനസിലുള്ള ഒരു പദ്ധതിയെ കുറിച്ച് അദ്ദേഹം സംസാരിച്ചിരിക്കുന്നത്.

ALSO READ: അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ കിംഗ് ഖാനും ദളപതിയും! മനസ് തുറന്ന് സൂപ്പര്‍ സംവിധായകന്‍

ലോക വ്യാപകമായി റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ജവാനില്‍ ഒരു പ്രധാന വേഷത്തില്‍ ഇളദളപതി വിജയ് നിര്‍ണായക വേഷം ചെയ്യുന്നുണ്ടെന്നൊരു വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ സംവിധായകന്‍ തന്നെ ഇക്കാര്യം തള്ളികളഞ്ഞിരുന്നു. ഇപ്പോള്‍ വിജയും ഷാരൂഖാനും മുഖ്യവേഷങ്ങളില്‍ എത്തുന്നൊരു ചിത്രം തന്റെ സ്വപ്‌നമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അറ്റ്‌ലി.

ALSO READ: പൂർണമായി പ്രവർത്തനം നിലച്ച് അൽ ശിഫ ആശുപത്രി; ഗാസയിൽ മരണം 11,000 കടന്നു

തമിഴിലെ പ്രശസ്ത അവതാരകന്‍ ഗോപിനാഥിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌ലി തന്റെ മനസ് തുറന്നത്. ഇരുവര്‍ക്കുമായി ഒരു കഥ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ചിലപ്പോള്‍ അത് തന്റെ അടുത്ത ചിത്രമായിരിക്കാം. താരങ്ങള്‍ രണ്ടും തങ്ങളുടെ സമ്മതം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് തന്നില്‍ ആത്മവിശ്വാസം ഉണ്ടെന്നും അറ്റ്‌ലി പറഞ്ഞു. നിലവില്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് വിജയും ഷാരൂഖാനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News