ആമിറിന്റെയും തന്റെയും ഇടയിൽ വലിയ വഴക്കുകളൊന്നും ഉണ്ടായിട്ടില്ല, പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്: കിരൺ റാവു

ആമിർ ഖാന്റെയും തന്റെയും ഇടയിൽ ഇതുവരെ വലിയ വഴക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ആമിർഖാന്റെ മുൻ ഭാര്യ കിരൺ റാവു. ആമിർ ഖാനും താനും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണെന്നും കിരൺ റാവു പറഞ്ഞു.

ALSO READ: ട്രെയിനുകൾക്ക് നേരെ നിരന്തരമായ കല്ലേറ്; അന്വേഷണത്തിൽ എറണാകുളത്ത് പിടിയിലായത് 18-കാരൻ 

കിരൺ റാവു സംവിധാനം ചെയ്യുന്ന ‘ലാപ്താ ലേഡീസ്’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ആണ് ഇക്കാര്യത്തെ പറഞ്ഞത്.വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നിരവധിയാളുകൾ പറയാറുണ്ട്. ഞാനും അത്തരം സംഭവങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ ഞാനും ആമിറും തമ്മിൽ വഴക്കുണ്ടാക്കിയിട്ടില്ല. ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വലിയ വഴക്കുകൾ സംഭവിച്ചിട്ടില്ല. ‍ഞങ്ങൾ പരസ്പരം ഒരുപാട് ബ​ഹുമാനിക്കുന്നവരാണ്. പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ബന്ധം ഇങ്ങനെയാണെന്ന് അംഗീകരിക്കാൻ ഞങ്ങൾ രണ്ടുപേരും തയ്യാറായി. ഈ വിവാഹത്തിൽ ഉണ്ടായിരുന്നതിൻ്റെ ഒരു ഗുണം അതാണ് എന്നാണ് കിരൺ റാവു പറഞ്ഞത്.

വിവാഹമോചനത്തിന് ശേഷവും ആമിറിനൊപ്പം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. അതേസമയം കിരൺ റാവുവും ആമിർ ഖാനും ചേർന്നാണ് ‘ലാപ്താ ലേഡീസ്’ നിർമിക്കുന്നത്.

2024 മാർച്ച് ഒന്നിന് ‘ലാപ്താ ലേഡീസ്’ തിയേറ്ററുകളിലെത്തും. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍.

ALSO READ: ‘പ്രേമത്തിന് കണ്ണും കാതും മാത്രമല്ല ജെന്‍ഡറുമില്ല, ആളുകളുടെ ലൈംഗിക ദാരിദ്ര്യം കമന്റ് ബോക്സിൽ കാണാം’, ആദിലയും നൂറയും പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News