‘പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം ഇന്ന് ഇന്നോവ’, കെ പി കണ്ണന്റെ വാദം പൊളിച്ചടുക്കി കിരൺ തോമസിൻ്റെ ഫേസ്ബുക് കുറിപ്പ്

പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം ഇന്ന് സഞ്ചരിക്കാൻ ഇന്നോവയാണെന്ന സാമ്പത്തിക വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ ഡോ. കെ പി കണ്ണന്റെ വാദം പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകൻ കിരൺ തോമസിന്റെ ഫേസ്ബുക് പോസ്റ്റ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വിവാദപരമായ ഒരു പരാമർശം കെ പി കണ്ണൻ ഉയർത്തിയത്. ഡൽഹിയിലേക്ക് പോയപ്പോൾ തനിക്ക് അനുവദിച്ചത് ഒരു അംബാസഡർ കാർ ആണെന്നും എന്നാൽ ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം സഞ്ചരിക്കാൻ ഇന്നോവയാണെന്നുമായിരുന്നു കെ പി കണ്ണൻ എഴുതിയത്.

ALSO READ: നവകേരള സദസിന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി

‘എന്റെ അറിവ് ശരിയാണെങ്കിൽ പഞ്ചായത്തിൽ ബേസ് മോഡൽ ബെലോറൊ വാങ്ങാനെ അനുവാദമുള്ളൂവെന്നാണ്, 10 ലക്ഷം രൂപയിൽ കൂടുതൽ ഉള്ള ഒരു വണ്ടി വാങ്ങാൻ പഞ്ചായത്തിൽ അനുമതി ഇല്ലായെന്നും കേൾക്കുന്നു ‘, കെ പി കണ്ണന്റെ വാദത്തിന് കിരൺ തോമസ് മറുപടി നൽകി. ഇനി വണ്ടി ഉണ്ടെങ്കിൽ തന്നെ ആ വണ്ടി പ്രസിഡന്റിന്റെ വണ്ടിയും അല്ല പഞ്ചായത്തിന്റെ വണ്ടിയാണെന്നും, ജില്ലാപഞ്ചായത്ത് പ്രസിഡന്റിനാണ് ഇന്നൊവോ ഉള്ളതായി താൻ കണ്ടിട്ടുള്ളതെന്നും കിരൺ തോമസ് മറുപടി പറഞ്ഞു.

കിരൺ തോമസിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: 2024 ഫെബ്രുവരിയിലെ അരങ്ങേറ്റത്തിനായി തയ്യാറെടുത്ത് ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെപി കണ്ണൻ പറയുന്നത് പോലെ ഇന്നോവ ഉള്ള എത്ര പഞ്ചായത്ത് പ്രസിഡന്റുമാർ ഉണ്ടാകും കേരളത്തിൽ ? എന്റെ അറിവ് ശരിയാണെങ്കിൽ പഞ്ചായത്തിൽ ബേസ് മോഡൽ ബെലോറൊ വാങ്ങാനെ അനുവാദമുള്ളൂവെന്നാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ ഉള്ള ഒരു വണ്ടി വാങ്ങാൻ പഞ്ചായത്തിൽ അനുമതി ഇല്ലായെന്നും കേൾക്കുന്നു . എന്നുമാത്രമല്ല ആ വണ്ടി പ്രസിഡന്റിന്റെ വണ്ടിയും അല്ല പഞ്ചായത്തിന്റെ വണ്ടിയുമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റിനാണ് ഇന്നൊവോ ഉള്ളതായി ഞാൻ കണ്ടിട്ടുള്ളത്. കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ വണ്ടി ഇന്നോവ ആണോ എന്ന് മാതൃഭൂമിയുടെ ഫാക്റ്റ് ചെക്ക് വിഭാഗം പരിശോധിക്കേണ്ടതല്ലേ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News