കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

Mohanraj

കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍രാജ്(69) അന്തരിച്ചു. കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ച് ഇന്ന് മൂന്ന് മണിക്കായിരുന്നു അന്ത്യം.

ALSO READ:ഐ.എസ്.ആർ.ഒയുടെ സ്വപ്നദൗത്യം 2028 ൽ; ശുക്രയാൻ -1 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

ALSO READ:‘ഒരിക്കലും മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല; ഒരു പണപ്പിരിവും നടത്തിയിട്ടില്ല’: മനാഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration