സേതുമാധവന്‍ കൊന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇങ്ങേരു തീര്‍ത്തേനെ’ കലിപ്പന്‍ ലുക്കില്‍ നിന്നായാളിനെ കണ്ടെത്തി സോഷ്യല്‍ മീഡിയ

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കിരീടത്തിലെ സേതുമാധവന്‍. ‘കിരീടം’ എക്കാലവും വമ്പന്‍ ഹിറ്റുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഓരോ ഡയലോഗും ഇന്നത്തെ തലമുറക്കും പ്രിയങ്കരമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഈ ചിത്രത്തിലെ ക്ലാമാക്സ് രംഗത്തിലെ ഒരു ഫോട്ടോ സിനിമ ഗ്രൂപ്പുകളില്‍ നിറഞ്ഞു. കീരീടം സിനിമയില്‍ ക്ലൈമാക്സില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയ മോഹന്‍ലാലിന്റെ പിന്നിലായി നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് ഗ്രൂപുകളില്‍ ഷെയര്‍ ആയത് .കണ്ടാല്‍ നായകന്‍ സേതുമാധവനെക്കാള്‍ ദേഷ്യം കൊണ്ട് കീരിക്കാടനെ കൊല്ലാന്‍ നില്‍ക്കുന്നതായി തോന്നും. ഈ ഫോട്ടോ സിനിമാ ഗ്രൂപ്പില്‍ പങ്കുവച്ചത് എസ് കെ സുധീഷ് എന്ന ആളാണ്.

Also Readഎല്ലാ റിലേഷന്‍ഷിപ്പ്സും അവസാനിക്കുമ്പോള്‍ ഒരുപാട് വേദനയുണ്ടാകും; ഗായിക അഞ്ജു ജോസഫ്

‘സേതുമാധവന്‍ കൊന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇങ്ങേരു തീര്‍ത്തേനെ’, എന്നായിരുന്നു ഗ്രൂപ്പിലെ പോസ്റ്റ്. എന്നാല്‍ അതിനു പിന്നാലെ ഫോട്ടോയിലുള്ള ആളിനെ കണ്ടെത്തി. കലിപ്പന്‍ ലുക്കില്‍ നിന്നായാള്‍ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സാലു ജസ്റ്റസ് ആണ് . ഇദ്ദേഹം ഇപ്പോള്‍ മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണ്.

Also Read: ‘അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു’; അനുഭവം തുറന്ന് പറഞ്ഞ് നിർമ്മാതാവ്

തന്റെ ഫോട്ടോ പുറത്തു വന്നതോടെ സാലു ജസ്റ്റസ് പ്രതികരണവുമായി രംഗത്തെത്തി. ‘ഹായ്, ഞാന്‍ സാലു ജസ്റ്റസ്. കിരീടം സിനിമയിലെ ക്ലൈമാക്സ് രംഗത്ത് വന്ന കലിപ്പനെക്കുറിച്ച് ഈ ഗ്രൂപ്പില്‍ അന്വേഷിച്ചിരുന്നല്ലോ. അത് ഞാനാണ്. ലാലേട്ടന്‍ എന്ന പ്രതിഭാസത്തെ കാണാന്‍, ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു രാവിലത്തെ കാപ്പി പോലും കുടിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ കൗമാരക്കാരന്‍, അദ്ദേഹത്തിന്റെ തൊട്ട് അടുത്ത് ഷൂട്ടിംഗ് സമയത്ത് എത്തിയത് തന്നെ ഒരു നിയോഗം. ഒരുപാട് സന്തോഷം തോന്നി അങ്ങനെ ഒരു പോസ്റ്റ് വഴി എന്നെക്കുറിച്ച് അന്വേഷിച്ചു എന്നറിഞ്ഞപ്പോള്‍. ഞാനിപ്പോള്‍ മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആണ്”അദ്ദേഹം പോസ്റ്റില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News