കിരൺ റിജിജുവിനെ മാറ്റി

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റി. പകരം തൽസ്ഥാനത്ത് അർജുൻ റാം മേഘ്‌വാൾ നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കും.ഭൗമശാസ്ത്ര വകുപ്പിന്റെ ചുമതലയാവും റിജിജു ഇനി വഹിക്കുക.

മന്ത്രിസഭയില്‍ അഴിച്ചുപണിയില്ലാതെ റിജിജുവിനെ മാത്രം പെട്ടെന്ന് നിയമമന്ത്രാലയത്തില്‍ നിന്ന് മാറ്റാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും കൊളിജീയം രീതിക്കെതിരെയും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ റിജിജു ഉന്നയിച്ചിരുന്നു.

2021 ജൂലൈ 8 നാണ് നിയമ-നീതി മന്ത്രിയായി റിജിജു ചുമതലയേറ്റത്. 2019 മെയ് മുതൽ 2021 ജൂലൈ വരെ യുവജനകാര്യ കായിക വകുപ്പിന്റെ (സ്വതന്ത്ര ചുമതല) മന്ത്രിയായി റിജിജു സേവനമനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News