കിസാന്‍ മഹാ പഞ്ചായത്തിന് ദില്ലിയില്‍ നാളെ തുടക്കം

കിസാന്‍ മഹാ പഞ്ചായത്തിന് ദില്ലിയില്‍ നാളെ തുടക്കം. രാമലീല മൈതാനത്ത് നാളെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ വാഗ്ദാനങ്ങള്‍ പോലും പാലിക്കാത്ത സാഹചര്യത്തിലാണ് കിസാന്‍ മഹാപഞ്ചായത്ത് സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിക്കുന്നത്.

രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രങ്ങളെ സ്തംഭിപ്പിച്ച കര്‍ഷക സമരം അവസാനിച്ചിട്ട് നാളുകള്‍ ഏറെ പിന്നിട്ടെങ്കിലും സമരം അവസാനിപ്പിക്കുവാന്‍ വേണ്ടി കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെയും പാലിച്ചിട്ടില്ല. കേന്ദ്രം കര്‍ഷകര്‍ക്കു നേരെ സ്വീകരിക്കുന്ന ഈ അവഗണനയ്‌ക്കെതിരെയാണ് വീണ്ടുമൊരു പ്രതിഷേധമുയര്‍ത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചത്.കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് വത്കരിക്കാനുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ക്കു എഴുതി നല്‍കിയ വാഗ്ദാനമാണ് കേന്ദ്രം പാലിക്കാത്തതെന്നും അഖിലേന്ത്യ കിസാന്‍ സഭ നേതാവ് ഹന്നന്‍ മൊല്ലാഹ് ആരോപിച്ചു.

നാളെ 10 മണിക്ക് ദില്ലിയിലെ രാമ ലീല മൈതാനത്ത് കിസാന്‍ മഹാ പഞ്ചായത്തില്‍ അണിചേരാന്‍ രാജ്യത്തെ എല്ലാ കര്‍ഷക സംഘടനകളോടും കര്‍ഷകരോടും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം നടത്തി.കാര്‍ഷിക കടം എഴുത്തി തള്ളുക, വൈദ്യുത ബില്‍ പിന്‍വലിക്കുക എന്നീ കര്‍ഷക ആവശ്യത്തില്‍ കേന്ദ്രം നല്‍കിയ വാഗ്ദാനം പാലിക്കും വരെയും പിന്നോട്ടില്ല എന്ന നിലപാടാണ് സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News