കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പോയവർ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് പേർ മരിച്ചു

PUNJAB ACCIDENT

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പോയ കർഷകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ പ്രവർത്തകർ കൊല്ലപ്പെട്ടു. ബികെയു ഏക്ത ഉഗ്രഹൻ്റെ വനിതാ പ്രവർത്തകരാണ് മരിച്ചത്.അപകടത്തിൽ 36ലധികം പേർക്ക് പരുക്കുണ്ട്.

പഞ്ചാബിലെ ബര്‍ണാലയില്‍ വെച്ചാണ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.ബട്ടിണ്ട ജില്ലയിൽനിന്ന് ഹരിയാനയിലെ തോഹാനിയിലേക്ക് മഹാ പഞ്ചായത്തിനായി പോയ കർഷകരാണ് കൊല്ലപ്പെട്ടത്.ജസ്ബിര്‍ കൗര്‍, സരബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍ എന്നിവരാണ് മരിച്ചത്.

ALSO READ; തമിഴ്‌നാട്ടിൽ നാലുവയസുകാരി സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു; 3 പേർ അറസ്റ്റിൽ

മൂടൽ മഞ്ഞാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.അപകടം നടക്കുമ്പോൾ ബസിൽ 52 ഓളം പേർ ഉണ്ടായിരുന്നു.പരുക്ക് പറ്റിയവരെ ബർണാലയിലെ സിവിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: Three women workers were killed in a bus accident in which the farmers were traveling to participate in the Farmer Maha Panchayat. Women workers of BKU Ekta Ugrahan died. More than 36 people were injured in the accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration