മോദീ സർക്കാർ തുടരുന്ന കർഷക വിരുദ്ധ സമീപനം; ഐക്യപോരാട്ടത്തിന് ആഹ്വാനം ചെയ്ത് കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ദില്ലിയിൽ

കർഷക വിരുദ്ധ സമീപനം തുടരുന്ന നരേന്ദ്ര മോദി സർക്കാരിനും ബിജെപിക്കുമെതിരെ ഐക്യപോരാട്ടത്തിന് ആഹ്വാനം ചെയ്ത് ദില്ലിയിൽ കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്. രാം ലീല മൈതാനിയിൽ നടന്ന കർഷക പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കർഷക പ്രതിഷേധം.

Also Read; മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ്

പഞ്ചാബ് – ഹരിയാന അതിർത്തിയിലെ ദില്ലി ചലോ മാർച്ച്, രാംലീല മൈതാനിയിലെ മഹാപഞ്ചായത്ത്, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സർക്കാരിനും ബിജെപിക്കും എതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കർഷക സംഘടനകൾ. രാംലീല മൈതാനിയിൽ അഖിലേന്ത്യാ കിസാൻ സഭ നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ അണിനിരന്നു.

Also Read; ‘ഇത് കേരളമാണ്, വെറുപ്പിന്റെ കഥകളില്ല’; ‘ജോയ്‌’ഫുള്ളായി വി ജോയിയുടെ പ്രചാരണ പോസ്റ്ററുകൾ

കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് മിനിമം താങ്ങുവില അടക്കം നിരവധി വിഷയങ്ങളിൽ മോദി സർക്കാർ വാക്കു പാലിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ. കർഷകരെ സഹായിക്കുന്ന ഒരു നയങ്ങളും മോദി സർക്കാർ നടപ്പാക്കുന്നില്ലെന്നും ലോക്സഭാ ഇത് പ്രതിഫലിക്കുമെന്നും കർഷകർ പറയുന്നു. ഭാരതീയ കിസാൻ യൂണിയൻ ചാഡുണി വിഭാഗവും വനിത – യുവജന സംഘടനകളും മഹാ പഞ്ചായത്തിന്റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News