കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനടപടികള്‍ക്കെതിരെ വീണ്ടും പ്രക്ഷോഭവുമായി സംയുക്ത കിസാന്‍ മോര്‍ച്ച. ഇക്കുറി സമര രീതികളില്‍ മാറ്റം വരുത്തി നീണ്ടകാലത്തെ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആറുമാസം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി.നവംബര്‍ 26 27 28 തീയതികളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
ജന്തര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കും സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ അറിയിച്ചു.എംപി ബ്രിജ് ഭൂഷനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.മുന്‍ ഗവര്‍ണ്ണര്‍ സത്യ പാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തെ വേട്ടയാടുന്നുവെന്നും കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ ജനാധിപത്യത്തിനെതിരാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. ആഗസ്റ്റ് 1 മുതല്‍ 15 വരെ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here