കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെയും കര്‍ഷക, തൊഴിലാളി അവകാശങ്ങള്‍ക്കുമായി സംയുക്ത തൊഴിലാളി സംഘടനകളും കിസാന്‍ മോര്‍ച്ചയും രാജ്യവ്യാപകമായി നടത്തുന്ന മൂന്ന് ദിവസത്തെ രാപ്പകല്‍ സമരത്തിന് നാളെ തുടക്കമാകും. രാജ്ഭവനുകള്‍ക്ക് മുന്നിലാണ് രാപ്പകല്‍ ധര്‍ണ സംഘടിപ്പിക്കുന്നത്.
Also Read: കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് പകപോക്കുകയാണ്: മുഖ്യമന്ത്രി
വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും കാര്‍ഷിക ഉപകരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും കേന്ദ്ര നികുതി ഒഴിവാക്കുക, കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, വിത്തുകള്‍ക്കും വൈദ്യുതിക്കും വെളളത്തിനും സബ്‌സിഡി നല്‍കുക, തുടങ്ങീ 21 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകല്‍ സമരം. കിസാന്‍ മോര്‍ച്ച നേതാക്കളായ അശോക് ധവളെ, പി കൃഷ്ണപ്രസാദ്, വിജൂ കൃഷ്ണന്‍, ഹനന്‍ മുളള അടക്കമുളള നേതാക്കള്‍ കേരളം, പഞ്ചാബ്, ദില്ലി, ഹരിയാന, ഹിമാചല്‍, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, യുപി, തുടങ്ങീ വിവിധ സംസ്ഥാനങ്ങളില്‍ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here