റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ കിസാൻ മോർച്ച

റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. ഔദ്യോഗിക റിപ്പബ്ലിക്ക്‌ ദിനാഘോഷങ്ങൾക്ക് ശേഷമാണ്‌ ട്രാക്ടർ റാലി നടത്തുക. വിളകൾക്ക്‌ സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്‌ത മിനിമം താങ്ങുവില, കാർഷിക കടാശ്വാസം എന്നീ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ പരിപാടി നടക്കുക.വൈദ്യുതി സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക, ലഖിംപുർ ഖേരി കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പ്രോസിക്യൂട്ട്‌ ചെയ്യുക എന്നീ ആവശ്യങ്ങളും റാലിയിൽ ഉയർത്തും.

ALSO READ: അംബാട്ടി റായിഡുവിന് പുതിയ ഇന്നിംഗ്‌സ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സോഷ്യലിസം എന്നീ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും കർഷകർ ചൊല്ലും.സംസ്ഥാന ഘടകങ്ങൾ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.

ബിജെപി–-ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള കോർപറേറ്റ്‌ ഭരണത്തിനെതിരെ ജനുവരി 10 മുതൽ 20 വരെ അഖിലേന്ത്യാടിസ്ഥാനത്തിൽ ഭവനസന്ദർശനവും ലഘുലേഖ വിതരണവും നടത്തും.ജിഡിപി വളർച്ചയുടെ കണക്കുകൾ കൊട്ടിഘോഷിക്കുമ്പോഴും ഇതിന്റെ നേട്ടം ലഭിക്കുന്നത്‌ കോർപറേറ്റുകൾക്കാണ്‌. ഇത്തരം ചൂഷണത്തിനെതിരെ ജനങ്ങളെ അണിനിരത്തും.

ALSO READ: പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക സ്‌കോളര്‍ഷിപ്പ്; 31 വരെ അപേക്ഷ നല്‍കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News