സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. മിനിമം താങ്ങുവില ഇള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ നിരാഹാരമിരിക്കുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിനു പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ രംഗത്ത്.
ഇന്ന് മുതല്‍ 111 കര്‍ഷക സംഘത്തിന്റെ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും. ജഗ്ജിത് സിംഗിന്റെ നിരാഹാര സമരം 50 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ഷകര്‍ നിരാഹാര സമരം ആരംഭിക്കുന്നത്. വിഷയം ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സുപ്രീം കോടതി നിയോഗിച്ച കമ്മറ്റി നേരത്തെ ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ഉള്ളി ലേലം ബഹിഷ്കരിച്ച് നാസിക്കിലെ കർഷകർ. മഹാരാഷ്ട്രയിലെ ഉള്ളി കർഷകസംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മഹാരാഷ്ട്രയിൽ കർഷകരോടുള്ള കരുതലുകൾ തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്. ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില എടുത്തുകളയാനും കയറ്റുമതി നികുതിയിൽ ഇളവ് നൽകാനും തെരഞ്ഞെടുപ്പിന് മുൻപാണ് മോദി സർക്കാർ തീരുമാനിച്ചത്. 40 ശതമാനമായിരുന്ന നികുതി പകുതിയായി കുറച്ചെങ്കിലും ദുരിതങ്ങൾ തുടർക്കഥയാകുകയാണ്.
also read: തുനിഞ്ഞിറങ്ങി കേന്ദ്രം; അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കുന്നു
ഉള്ളി കയറ്റുമതി ചെയ്യുന്നതിന് 20 ശതമാനം നികുതിയാണ് നിലവിലുള്ളത്. എന്നാൽ വിപണിയിൽ ഉള്ളിവില കുറഞ്ഞതിനെത്തുടർന്ന് കയറ്റുമതി നികുതി ഒഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ആവശ്യത്തിലധികം ഉള്ളി വിപണിയിലെത്തുന്നത് കൊണ്ടാണ് ഉള്ളിക്ക് നല്ലവില ലഭിക്കാത്തതെന്നാണ് കർഷകർ പറയുന്നത്. കയറ്റുമതി കുറഞ്ഞതോടെയാണ് കൂടുതൽ ഉള്ളി മൊത്തവിപണിയിൽ വരാൻ തുടങ്ങിയത്.
കേന്ദ്രസർക്കാർ ഉള്ളി കയറ്റുമതി നികുതി പിൻവലിച്ചാൽ ഇതിനൊരു പരിഹാരമാകും. കൂടുതൽ ഉള്ളി കയറ്റുമതി ചെയ്യുന്നതോടെ മൊത്ത വിപണിയിൽ ഉള്ളിയുടെ വരവ് കുറയുകയും കർഷകർക്ക് കൂടുതൽ വില ലഭിക്കുകയും ചെയ്യും.
മഹാരാഷ്ട്രയിലെ ഉള്ളി കർഷകസംഘടനയുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച നാസിക്കിൽ പ്രതിഷേധം. ഒരു മാസത്തിനിടയിൽ ഉള്ളിലേലത്തിൽ പങ്കെടുക്കാതെ കർഷകർ മാറിനിൽക്കുന്നത് ഇത് മൂന്നാം തവണയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here