കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഇന്നും ചര്‍ച്ച; പരാജയപ്പെട്ടാല്‍ ദില്ലി മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക സംഘടന

മിനിമം താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഇന്നും ചര്‍ച്ച. വൈകിട്ട് 5 മണിക്ക് ചണ്ഡിഗഡിലെ പഞ്ചാബ് ഭവനില്‍ വച്ചാണ് മന്ത്രിതല ചര്‍ച്ച നടക്കുന്നത്. അതേസമയം ഹരിയാന – ദില്ലി അതിര്‍ത്തികളില്‍ യുദ്ധസമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ ദില്ലി മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക സംഘടനയും അറിയിച്ചിട്ടുണ്ട്.

ചണ്ഡീഗഡിലെ പഞ്ചാബ് ഭവനില്‍ വൈകിട്ട് അഞ്ചുമണിക്കാണ് മന്ത്രി തല ചര്‍ച്ച. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയിലും അര്‍ജുന്‍ മുണ്ടയും നേതൃത്വം നല്‍കുന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടന പ്രതിനിധികളും പങ്കെടുക്കും. മിനിമം താങ്ങുവില 50 ശതമാനം ഉയര്‍ത്തണം, അറസ്റ്റ് ചെയ്ത് കര്‍ഷകരെ വിട്ടയയ്ക്കണം അടക്കമുള്ള ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

Also Read : ഇലക്ട്രിക് വാഹനങ്ങള്‍ വമ്പന്‍ ഹിറ്റ്; ഏറ്റവും കൂടുതല്‍ വില്‍പ്പന ഈ സംസ്ഥാനങ്ങളില്‍!

ചര്‍ച്ചയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിംഗ് പന്ഥേര്‍ പറഞ്ഞു. അതേസമയം പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലും ദില്ലി അതിര്‍ത്തികളിലും യുദ്ധസമാനമായ നിയന്ത്രണങ്ങള്‍ ഒരുക്കി യിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഹരിയാന അതിര്‍ത്തിയായ തിക്രിയിലും സിന്‍ഘുവിലും ‘ ദില്ലി ചലോ’ മാര്‍ച്ച് തടയാന്‍ വലിയ കിടങ്ങുകള്‍ കുഴിച്ചിട്ടുണ്ട്.

തിക്രിയില്‍ പത്തുനിര ബാരിക്കേഡുകളാണ് നിരത്തിയത്. പരസ്പരം ബന്ധിപ്പിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ കോണ്‍ക്രീറ്റ് മിശ്രിതം ചേര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ മുള്ളുവേലികളും കണ്ടെയ്നറുകളില്‍ മണല്‍ നിറച്ചും തടസ്സം തീര്‍ത്തിട്ടുണ്ട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഈ തടസ്സങ്ങളെല്ലാം പ്രതിരോധിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News