കർഷക ആവശ്യങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്രയിൽ കിസാൻ സഭ ധർണ നടത്തി

KISAN SABHA

കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐയുടെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ ധർണ നടത്തി. മഹാരാഷ്ട്രയിലെ ഷാപൂർ താലൂക്ക് ആസ്ഥാനത്ത് നടന്ന ധർണയിൽ നൂറു കണക്കിന് കർഷകരും തൊഴിലാളികളും പങ്കെടുത്തു.

ALSO READ; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി  റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി

സിപിഐ താനെ ജില്ലാ സെക്രട്ടറി, ആത്മാറാം വിഷയ്, കിസാൻ സഭ ജില്ലാ സെക്രട്ടറി മധുകർ പാട്ടീൽ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

ALSO READ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും

കാലങ്ങളായി മഹാരാഷ്ട്രയിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് ധർണയിൽ ഉയർന്നു കേട്ട ശബ്ദം. മഹാരാഷ്ട്ര കർഷകർക്ക് അനുകൂലമായ നടപടികൾ എടുക്കാതെ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News