രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ

ത്രിപുരയിലെ ബിജെപി-ആർഎസ്എസ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരംഭിച്ച ത്രിപുരയിലെ കർഷകർക്കും സാധാരണ കാർക്കുമെതിരെയുള്ള ബിജെപി-ആർഎസ്എസ് ആക്രമണം തുടരുകയാണ്. ഇതുവരെ 5 പേരെ കൊലപ്പെടുത്തി. 630 പേർക്ക് പരുക്ക് പറ്റി. 1647 വീടുകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആയിരം ഏക്കറിലധികം റബ്ബർ തോട്ടം അഗ്നിക്കിരയാക്കി.

500 ഏക്കറിലെ കാർഷിക വിളകൾ നശിപ്പിച്ചു. മത്സ്യ കൃഷി ചെയ്ത അറുപത് കുളങ്ങളിൽ വിഷം കലർത്തി. ജലസേചന പദ്ധതികൾ തകർത്തു. പശുക്കളെ ചുട്ടു കൊന്നു. ബിജെപിക്ക് വോട്ടു ചെയ്തില്ലെന്നാരോപിച്ച് 216 കുടുംബങ്ങൾക്ക് റേഷൻ നിഷേധിച്ചു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ത്രിപുരയിൽ നടന്നത് ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണെന്ന് നേതാക്കൾ പറഞ്ഞു. അക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു.

മെയ് 20 മുതൽ 30 വരെ അക്രമങ്ങളെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. വിഷയം ദേശീയ മനുഷ്യാവകാശ കമ്മീഷന് മുൻപിലും കിസാൻ സഭ അവതരിപ്പിക്കും. ത്രിപുരയിൽ പ്രതിനിധി സംഘം സന്ദർശനം നടത്തുമെന്നും കിസാൻ സഭ നേതാക്കൾ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളെ പിന്തുണയ്ക്കുന്നവരുടെ ജീവനോപാധി ഇല്ലാതാക്കും വിധമാണ് ബിജെ പിയും ആർഎസ്എസും അക്രമം നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News