‘കല്യാണ വേദിയിൽ വെച്ച് ബലം പ്രയോഗിച്ച്‌ ഉമ്മവെച്ചു’, വടിയെടുത്ത് വരനെ തല്ലിച്ചതച്ച് വധുവിന്റെ വീട്ടുകാർ; സംഭവം യുപിയിൽ

കല്യാണ വേദിയിൽ വധുവിനെ ഉമ്മവെച്ചതിന് വരനെ തല്ലിച്ചതച്ച് ബന്ധുക്കൾ. യുപിയിലാണ് സംഭവം. ചടങ്ങിനിടെ നവദമ്പതികൾ ചുംബിച്ചതിനെ തുടർന്ന് വധുവിൻ്റെ വീട്ടുകാർ വരൻ്റെ ബന്ധുക്കളെ സ്റ്റേജിൽ വെച്ച് മർദ്ദിച്ചതോടെയാണ് ഹാപൂരിലെ അശോക് നഗറിലെ വിവാഹ വേദി യുദ്ധക്കളമായി മാറിയത്.

ALSO READ: യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാൻ പറയുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ കാണൂ; വിമര്ശിച്ച് രാഹുൽ ഗാന്ധി

വരൻ്റെ പ്രവൃത്തിയിൽ രോഷാകുലരായ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടാവുകയും, തുടർന്ന് തൊട്ടുപിന്നാലെ വധുവിൻ്റെ വീട്ടുകാർ വടിയുമായി സ്റ്റേജിൽ കയറി വരൻ്റെ വീട്ടുകാരെ മർദിച്ചു. സംഘർഷത്തിൽ വധുവിൻ്റെ പിതാവ് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ: ‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ… ഇത് സിനിമയാണെന്ന് അദ്ദേഹത്തെ ഒന്നറിയിക്കണേ’; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ആര്യാ രാജേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News