ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകാർ ടെൻഷൻ ആവേണ്ട; ദേ എത്തി ആശ്വാസമായി കിസ്സിങ് മെഷീൻ

ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകൾക്ക് ആശ്വാസമായി കിസ്സിങ് മെഷീൻ കണ്ടുപിടിച്ച് ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനി. സിലിക്കൺ ചുണ്ടുകളാണ് കിസ്സിങ് മെഷീനിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ സിലിക്കൺ ചുണ്ടുകളിൽ ചുംബിക്കുമ്പോൾ ചുണ്ടുകളിൽ മറഞ്ഞിരിക്കുന്ന മോഷൻ സെൻസറുകളിലൂടെ ശേഖരിക്കുന്ന ഉപയോക്താക്കളുടെ ചുംബന ഡാറ്റ കൈമാറുന്നു. ലഭിച്ച ചുംബനങ്ങൾ വീണ്ടും പ്ലേ ചെയ്യുമ്പോൾ ഒരേസമയം ഇത് നീങ്ങുന്നു.

മെഷീനിലെ MUA എന്ന ഉപകരണം, ശബ്ദം പിടിച്ചെടുക്കുകയും വീണ്ടും പ്ലേ ചെയ്യുകയും ചുംബിക്കുന്ന സമയത്ത് ചെറുതായി ചൂടാക്കുകയും ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾക്ക് മറ്റ് ഉപയോക്താക്കൾ ആപ്പ് വഴി സമർപ്പിച്ച ചുംബന ഡാറ്റ ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

‘ഒരു ഊഷ്മള ശാന്തി’ പോലെയാണ് പലരും ഈ മെഷീന്റെ കടന്നു വരവിനെ വിശേഷിപ്പിച്ചത്. എങ്കിലും മെഷീന്റെ ‘നാവിന്റെ അഭാവത്തെക്കുറിച്ച്’ പലരും പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News