പൂരി പെട്ടന്ന് തണുക്കാതെ സോഫ്റ്റായിരിക്കണോ? മാവ് കുഴയ്ക്കുമ്പോള്‍ കഞ്ഞിവെള്ളം ഇങ്ങനെ ചേര്‍ത്തുനോക്കൂ

നല്ല സോഫ്റ്റ് പൂരി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല പൊങ്ങിവരുന്നന ചൂട് പൂരിയാണ് എല്ലാവര്‍ക്കും ഇഷ്ടം. പൂരി കൂടുതല്‍ സമയം പുതുമ നഷ്ടപ്പെടാതിരിക്കാനും കട്ടിയാകാതിരിക്കാനും മാവ് കഞ്ഞിവെള്ളം ഒഴിച്ച് കുഴച്ചാല്‍ മതി. നല്ല സോഫ്റ്റ് പൂരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഗോതമ്പ് – 1/2 കിലോഗ്രാം

എണ്ണ – 1 ലിറ്റര്‍

കഞ്ഞിവെള്ളം – കുറച്ച്

വെള്ളം – 2 ഗ്ലാസ്

ഉപ്പ് – 1 സ്പൂണ്‍

റവ – കുറച്ച്

തയാറാക്കുന്ന വിധം

2 ഗ്ലാസ് വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പ് കലക്കി വയ്ക്കുക. ഗോതമ്പ് മാവിലേക്കു ഈ വെള്ളവും കഞ്ഞിവെള്ളവും കുറേശ്ശെ ഒഴിക്കുക. ഒപ്പം ഓയിലും ഒഴിച്ച് നല്ല മൃദുവായി കുഴച്ച് എടുക്കാം. അതിലേക്ക് കുറച്ച് റവ കൂടി ചേര്‍ക്കുക.

കുഴച്ച മാവില്‍ നിന്നും ചെറിയ ഉരുളകളാക്കി മാവ് എടുക്കുക. ചപ്പാത്തി പലകയില്‍ വച്ചു പരത്തി എടുക്കാം.

ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പരത്തി വച്ചിട്ടുള്ള മാവ് ഓരോന്നായി ഇട്ടു വറുത്തു കോരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News