സ്പോഞ്ച് ഉപയോഗിച്ചാണോ പാത്രം ക‍ഴുകുന്നത് ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് എട്ടിന്‍റെ പണി

നമ്മളില്‍ പലരും വീട്ടില്‍ പാത്രങ്ങള്‍ ക‍ഴുകുന്നത് സ്പോഞ്ച് ഉപയോഗിച്ചാണ്. എന്നാല്‍ പാത്രം ക‍ഴുകാന്‍ സ്പോഞ്ച് അത്ര നല്ലതല്ല എന്നതാണ് സത്യാവസ്ഥ. ഒരു ക്യുബിക് സെന്റിമീറ്ററിൽ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്പോഞ്ചിൽ കാണപ്പെടുന്ന ബാക്ടീരിയയായ കാംപിലോ ബാക്ടർ, വേവാത്ത കോഴിയിറച്ചി, പാസ്ചറൈസ് ചെയ്യാത്ത പാൽ, കേടുവന്ന മുളപ്പിച്ച ധാന്യങ്ങൾ ഇവയിലുണ്ടാകും. ഇത് വയറിളക്കം, വയറുവേദന, പനി, ഓക്കാനം ഇവയ്ക്കു കാരണമാകും.

ഒരു തവണ കഴിച്ച ഭക്ഷണം മലിനമാക്കപ്പെട്ട സ്പോഞ്ചു വഴി തിരികെ പാത്രങ്ങളിൽ എത്തുകയാണ്. അതുമൂലം മെനിഞ്ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്സണിങ്ങ് ഇവ വരാനുള്ള സാധ്യതയുണ്ട്.

സ്പോഞ്ചിൽ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയയായ enterobacter cloacae ആളുകളിൽ കടുത്ത അണുബാധകൾക്കും തുടർന്ന് ന്യുമോണിയ, സെപ്റ്റിസെമിയ, മെനിഞ്ജൈറ്റിസ് ഇവയ്ക്കും കാരണമാകും. സ്പോഞ്ചിൽ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.

Also Read : എരിവും പുളിയും ഒപ്പത്തിനൊപ്പം; തട്ടുകട സ്റ്റൈല്‍ മുളക് ബജി

സ്പോഞ്ചിൽ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയ ആയ ക്ലെബ്സിയല്ല ആന്റിബയോട്ടിക്സുകളെ പ്രതിരോധിക്കുന്നതാണ്. ഇത് ന്യുമോണിയ പോലുളള കടുത്ത അണുബാധകൾക്കും മൂത്രനാളിയിലെ അണുബാധയ്ക്കും കാരണമാകും.

സ്പോഞ്ചിലെ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാൻ മൈക്രോവേവിങ്ങ് ചെയ്യുന്നതിലൂടെ സാധിക്കും. സ്പോഞ്ച് വെള്ളത്തില്‍ ഒരിക്കലും ഇട്ടു വയ്ക്കരുത്. ബാക്ടീരിയകളെ കുറയ്ക്കാൻ ഇവ രണ്ടു മിനിറ്റ് മൈക്രോവേവ് ചെയ്ത് ഉണക്കി വയ്ക്കണം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News