അടുക്കളയില്‍ കയറുന്ന എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഉച്ചയ്ക്ക് ചോറിനുള്ള അരി കുഴഞ്ഞുപോകുന്നത്. എത്ര ശ്രദ്ധിച്ചിരുന്നാലും നമ്മുടെ കണ്ണൊന്ന് തെറ്റിയാല്‍ ചോറ് കുഴഞ്ഞ് പായസത്തിന്റെ പരുവമാകും. ചൂടോടെ ഒന്ന് തവി വെച്ച് ഇളക്കുകയും കൂടി ചെയ്താല്‍ ചോറ് ഒന്നൂടെ കുഴഞ്ഞുപോകും.
Also Read : അയ്യോ ഉണങ്ങിയ കറിവേപ്പില കളയല്ലേ….ഉണങ്ങിയ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ !
തിരക്കിനിടയില്‍ അടുക്കളയില്‍ കയറുമ്പോള്‍ നമുക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു അവസ്ഥയായിരിക്കും ചോറ് വെന്തുപോകുന്നത്. എന്നാല്‍ അത്തരത്തില്‍ വിശമിക്കുന്നവര്‍ ഇനി പറയുന്ന പൊടിക്കൈ ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ മതി.
Also Read : വെറും അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം സോഫ്റ്റ് മുട്ട പഫ്‌സ്
അരി വെന്തുപോയാല്‍ അതില്‍ തണുത്ത വെള്ളവും അല്‍പം നെയ്യും ഒഴിച്ച് അനക്കാതെ കുറച്ചുസമയം വച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തില്‍ കാറ്റ് കൊള്ളുന്നതു പോലെ നിരത്തി വച്ചാല്‍ മതി. ചോറ് കുഴഞ്ഞ അവസ്ഥ മാറിക്കിട്ടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here