ഫ്രിഡ്ജ് തുറക്കുമ്പോള്‍ത്തന്നെ ദുര്‍ഗന്ധമാണോ ? പരിഹാരത്തിന് ഇതാ 5 എളുപ്പമാര്‍ഗം

fridge

നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് തുറക്കുമ്പോള്‍ത്തന്നെ പലപ്പോഴും രൂക്ഷമായ ഗന്ധം പുറത്തുവരാറുണ്ട്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം മാറാറില്ല. എന്നാല്‍ ഫ്രിഡ്ജിലെ സ്‌മെല്‍ മാറാനുള്ള ചില എളുപ്പ വഴികളാണ് ചുവടെ കൊടുക്കുന്നത്.

ഇറച്ചിയും മീനുമെല്ലാം വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് ഇത്തരം ഗന്ധം പുറത്തുവരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.

ഫ്രിഡ്ജിനുള്ളിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസവും ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാകും. ഫ്രിഡ്ജിനുള്ളിലെ താപനില എപ്പോഴും 4 മുതല്‍ 5 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കണം.

Also Read : http://കഠിനമായ നടുവേദനയാണോ നിങ്ങളുടെ പ്രശ്‌നം? പരിഹാരം ദാ ഇവിടെയുണ്ട്

ചൂടുവെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്‌സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ഗന്ധം പോകാന്‍ സഹായിക്കും.

ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക.

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വച്ചാല്‍ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here