മിക്കപ്പോഴും മുട്ടകൊണ്ടുള്ള വിഭവങ്ങള്‍ സനമ്മുടെ അടുക്കളകളില്‍ സ്ഥിരമായിരിക്കും. ഉച്ചയ്ക്കാണെങ്കില്‍ പലപ്പോഴും മുട്ട പൊരിക്കുകയാകും ചെയ്യുക. എന്നാല്‍ മുട്ട പൊരിക്കുമ്പോള്‍ നമ്മള്‍ എറ്റവും കൂടിതല്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമുണ്ട്. എന്താണെന്നല്ലേ ?
എങ്ങനെയൊക്കെ മുട്ട പൊരിച്ചാലും മുട്ട പാനില്‍ ഒട്ടിപ്പിടിക്കും. എത്ര എണ്ണ ഒഴിച്ചാലും കുറച്ചെങ്കിലും മുട്ട പാനില്‍ ഒട്ടിപ്പിടിക്കുന്നത് പതിവായിരിക്കും. എന്നാല്‍ മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി
നല്ല കിടിലന്‍ രുചിയില്‍ മുട്ട പൊരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
മുട്ട – 5
ചെറിയ ഉള്ളി – 15 എണ്ണം
വെളിച്ചെണ്ണ – കുറച്ച്
വിനാഗിരി – കുറച്ച്
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 3 ടേബിള്‍സ്പൂണ്‍
പച്ചമുളക് – എണ്ണം
തയാറാക്കുന്ന വിധം
ചെറിയഉള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, വെളിച്ചെണ്ണ, വെള്ളം, കറിവേപ്പില, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
ഒരു ചീനച്ചട്ടിയില്‍ ഒരു മയത്തിന് വിനാഗിരി പുരട്ടിയ ശേഷം മുട്ടക്കൂട്ട് ഒഴിച്ചു പൊരിച്ചെടുക്കുക.
ഒരു വശം വെന്തു കഴിഞ്ഞിട്ട് മറു പുറം ഒരു 5 സെക്കന്റ് വേവിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here