പുട്ടുപൊടി ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടോ? സോഫ്റ്റ് പുട്ടിന്  ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

നല്ല സോഫ്റ്റായിട്ടുള്ള പഞ്ഞിപോലുള്ള പുട്ട് ഇഷ്മില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. എന്നാല്‍ പലപ്പോഴും പുട്ടുണ്ടാക്കുമ്പോള്‍ മാവ് കട്ടകെട്ടുകയോ പുട്ട് കട്ടിയുള്ളതോ ആകാറുമുണ്ട്. പുട്ടിപൊടിക്ക് മാവ് നനച്ചതിനു ശേഷം ഫ്രിഡ്ജില്‍ കുറച്ചു നേരം വെച്ചതിനു ശേഷം ഉണ്ടാക്കിയാല്‍ നല്ല മാര്‍ദ്ദവമുള്ള പുട്ടു കഴിക്കാം.

ചേരുവകള്‍

അരി പൊടി – 2 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – 1/2 കപ്പ്

തേങ്ങ ചിരകിയത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ത്തു നന്നായി ഇളക്കിയ ശേഷം കുറേശ്ശേ വെള്ളം ചേര്‍ത്തു നന്നായി നനച്ചെടുക്കുക.

ഇത് മിക്‌സിയുടെ ജാറിലേക്കു കുറേശ്ശെയായി ഇട്ട് പൊടിച്ചെടുക്കുക.

അടിച്ചെടുത്ത മിശ്രിതം ഒരു ബൗളിലേക്കു മാറ്റിയ ശേഷം ഇതിലേക്കു 3 ടേബിള്‍സ്പൂണ്‍ ചിരകിയ തേങ്ങ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

മാവ് നനച്ചതിനു ശേഷം ഫ്രിഡ്ജില്‍ കുറച്ചു നേരം വെയ്ക്കുക

പുട്ട് കുടത്തില്‍ വെള്ളം വച്ചു ചൂടാക്കിയ ശേഷം പുട്ടുകുറ്റിയില്‍ ചില്ലിട്ട്, ആദ്യം കുറച്ചു തേങ്ങ ഇടുക ശേഷം തയാറാക്കി വച്ചിരിക്കുന്ന മാവ് ചേര്‍ക്കുക.

വീണ്ടും കുറച്ച് തേങ്ങയും മാവും നിറച്ച് കുറച്ച് തേങ്ങ കൂടി മുകളില്‍ വച്ച് അടച്ചു വേവിക്കാന്‍ വയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News