മലപ്പുറം വണ്ടൂർ ടൗണിനെ കുറച്ചു നേരത്തേക്ക് നിശ്ശബ്ദനാക്കിയ ഒരു കൊച്ചു പൂച്ചക്കുഞ്ഞിൻ്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10നാണ് വണ്ടൂർ ടൗണില്‍ വെച്ച് ഒരു പൂച്ചക്കുട്ടി വിളച്ചിലെടുത്തത്. അങ്ങാടിപ്പൊയിൽ ബസ്റ്റാൻഡിൽ നിന്നും പെരിന്തൽമണ്ണയിലേക്കുള്ള സ്വകാര്യബസിന് ചുവട്ടിലേക്ക് പെട്ടെന്ന് പൂച്ചക്കുഞ്ഞ് ഓടിക്കയറിയതോടെ ബസ് ജീവനക്കാരും മറ്റും പരിഭ്രാന്തരായി. ഇതോടെ ഡ്രൈവർ ബസ് നിർത്തുകയും തുടർന്ന് പൂച്ചക്കുഞ്ഞിനെ പിടിക്കാൻ ഇറങ്ങുകയും ചെയ്തു.
ALSO READ: കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ; ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം; കഷ്ടിച്ച് രക്ഷപ്പെട്ടു
ചുമട്ടുതൊഴിലാളികളും ഹോം ഗാർഡും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസിനടിയിൽ തിരച്ചിൽ ആരംഭിച്ചിട്ടും പൂച്ചക്കുഞ്ഞിന് കുലുക്കമൊന്നും ഇല്ലായിരുന്നു. ഏതാണ്ട് ആത്മഹത്യ ചെയ്യാൻ വന്ന ഒരാളുടെ പെരുമാറ്റം പോലെ പൂച്ച തന്നെ പിടികൂടാനെത്തിയവരെ പറ്റിച്ചും വെട്ടിച്ചും ബസിന് താഴെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആളെ പിടികൂമ്പോൾ ബസ്സിന് പിറകെ കാറും ലോറിയുമൊക്കെയായി വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. അവസാനം പറക്കും തളികയിൽ പറയുന്നത് പോലെ കഴിഞ്ഞ പ്രാവശ്യം ഉണ്ടാക്കിയ ബ്ലോക്കിന്റെ അത്ര പോരാ എന്ന് മനസ്സിൽ കരുതിയ പൂച്ച സാറിനെ ആരോ എടുത്തോണ്ട് വീട്ടിൽ കൊണ്ട് പോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here