കിറ്റ്‌സില്‍ എം ബി എ കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 22 ന്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനെജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷന്‍ നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ Un{Knbpw KMAT/CMAT/CAT യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.

ALSO READ :നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു ; ദൗത്യം സുപ്രധാന ഘട്ടത്തില്‍, പ്രതീക്ഷയോടെ നാട്

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനെജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സൗകര്യം നല്‍കുന്നു. SC/ ST വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org, 9446529467, 9447079763, 04712329468.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News