ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് ഒരാള്‍ മരിച്ച സംഭവം : കേന്ദ്രത്തിനെതിരായ വാര്‍ത്തകളിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് കെജെ ജേക്കബ്

കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന പ്രത്യേക ശ്രദ്ധയെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ട്രെയിന്‍ യാത്രയ്‌ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് മലപ്പുറം പൊന്നാനി സ്വദേശി മരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്‌ത രീതിയിലെ പൊള്ളത്തരത്തെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. “ട്രെയിനിൽ ബെർത്ത് പൊട്ടിവീണ് ഒരു യാത്രക്കാരൻ മരിച്ചിട്ടുണ്ട്. റെയിൽവേയും സുരക്ഷയുമൊക്കെ… വരട്ടെ വരട്ടെ. നവകേരള ബസിന്റെ ഡോർ കോഴിക്കോടുനിന്ന് വയനാടുവരെ കെട്ടിവച്ച കയർ ആരുടെ കടയിൽ നിന്ന് വാങ്ങി എന്ന കാര്യത്തിൽ ഒരു തീരുമാനമാവട്ടെ.” – എന്നാണ് അദ്ദേഹത്തിന്‍റെ എഫ്‌ബി പോസ്റ്റ്.

ALSO READ | കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ തരൂര്‍ എത്തിയില്ല ; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനം

കേരള സര്‍ക്കാരിനെതിരായി അത്രയൊന്നും വാര്‍ത്താപ്രാധാന്യം ഇല്ലാത്ത വാര്‍ത്തകളെ പര്‍വതീകരിക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ളവയില്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നതാണ് വലതുപക്ഷ മാധ്യമരീതി. ഈ രീതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം പലപ്പോഴും വിമര്‍ശനം ഉയരാറുണ്ട്. മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് തുടരുന്ന സാഹചര്യത്തിലാണ് കെജെ ജേക്കബിന്‍റെ പരിഹാസം. മലപ്പുറം മാറഞ്ചേരി വടമുക്ക് സ്വദേശി അലിഖാനാണ് (62) മരിച്ചത്. ക‍ഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു സംഭവം. ചികിത്സയിലിരിക്കെയാണ് മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News