ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മാധ്യമങ്ങളെ പരിഹസിച്ച് മുതിർന്ന മാധ്യമനപ്രവർത്തകൻ കെ ജെ ജേക്കബ്. ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ വിവര പട്ടിക പുറത്തുവിട്ടപ്പോൾ പട്ടികയിലില്ലാത്തവർ സിപിഐഎമ്മും സിപിഐയും മാത്രമായിരുന്നു. ബോണ്ടിൽ 75 ശതമാനത്തോളം ബിജെപിയുടെ കൈവശമാണ്. ഇതുവരെ മാധ്യമങ്ങളിൽ നടക്കുന്ന അന്തി ചർച്ചകളെല്ലാം സിപിഎമ്മിനെ കണ്ണടച്ച് വിമർശിക്കുന്നതിനാൽ ഇലക്ടറൽ ബോണ്ടിന്റെ പട്ടികയിലില്ലാത്ത സിപിഎമ്മിലേക്ക് ചർച്ചകളെ എങ്ങനെ എത്തിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ജെ ജേക്കബ് ചോദിക്കുന്നു.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി; പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി ജെ പി യ്ക്ക്.
(അതിന്റെ ഡീറ്റെയിൽസും കൊടുത്തതിന്റെ കണക്കും മറ്റു ബന്ധങ്ങളുമൊക്കെ പതുക്കെ വന്നു കൊണ്ടിരിക്കുന്നു).
Also Read: ഹോളി ആഘോഷം; ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു
ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി വിധിച്ച ഈ കച്ചവടത്തിൽനിന്നു ഒരു രൂപ പോലും സി പി എമ്മിനോ സി പി ഐ യ്‌ക്കോ ഇല്ല; തങ്ങൾക്കു അത് വേണ്ട എന്ന് ഈ പാർട്ടികൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.
***
വൈന്നേരം വൈന്നേരം വട്ടമിട്ടിരിക്കുന്ന പരദൂഷണ സദസ്സ് ഇതെങ്ങിനെ സി പി എമ്മിൽ കൊണ്ടുപോയി കെട്ടുമെന്നാണ് ഞാനാലോചിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here