‘മനോരമ ചെയ്യുന്നത് ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്, വസ്തുത റിപ്പോർട്ട് ചെയ്യലല്ല’: വ്യാജവാർത്തയ്‌ക്കെതിരെ കെ ജെ ജേക്കബ്

മനോരമ ഓൺലൈനിൽ നൽകിയ വ്യാജവാർത്തയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. മനോരമ ചെയ്യുന്നത് ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്, വസ്തുത റിപ്പോർട്ട് ചെയ്യലല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിനെ സംബന്ധിച്ചുള്ള വാർത്തയാണ് വസ്തുതാവിരുദ്ധമായി പ്രസ്താവനകൾ എഴുതിയത്.

Also Read: കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള റോഡ് അപകടങ്ങൾ; സമഗ്ര കർമപദ്ധതി രൂപീകരിക്കാൻ നിർദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുപ്രീം കോടതി: കേരളത്തിന്റേത് കെടുകാര്യസ്‌ഥത.
ഒവ്വ.
കേരളത്തിന്റെ പരാതി അഞ്ചംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഇന്നലത്തെ സുപ്രീം കോടതി വിധി യുക്തിഭദ്രമാണ് എന്നാണ് എനിക്ക് തോന്നിയത്. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ ഫെഡറൽ ഭരണസംവിധാനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണെന്നും കോടതി പറഞ്ഞു. അതുകൊണ്ടാണ് വിശാല ബെഞ്ചിന് വിട്ടത്.
കൂടുതൽ ഇടക്കാല ആശ്വാസം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. അതെന്തുകൊണ്ട് തള്ളുന്നു എന്നതിന്റെ നിയമപരമായ പശ്ചാത്തലം വളരെ വിശദമായി കോടതി പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ‘സാമ്പത്തിക കെടുകാര്യസ്‌ഥത’ എന്നൊരു പ്രയോഗം അവിടെയൊന്നും കോടതി നടത്തിയിട്ടില്ല.
പിന്നെ ഈ ‘സാമ്പത്തിക കെടുകാര്യസ്‌ഥത’ എവിടെനിന്നു വന്നു?

Also Read: വോട്ട് എണ്ണുമ്പോള്‍ വി.വി.പാറ്റ് കൂടി എണ്ണണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

വിധിന്യായത്തിൽ രണ്ടു കൂട്ടരും പറയുന്ന പ്രധാന കാര്യങ്ങൾ പറയുകയും അതിൽ തങ്ങളുടെ നിലപാട് എന്താണ്, അതെന്തുകൊണ്ട് എന്ന് പറയുകയുമാണ് കോടതി സാധാരണ ചെയ്യുക.
കേരളത്തിന്റെതു ‘ധനകാര്യ കെടുകാര്യസ്‌ഥത’യാണ് എന്ന് കേന്ദ്ര സർക്കാരിന് അഭിപ്രായമുണ്ട്; അവരതു കോടതിയിൽ പറഞ്ഞു; ആ അഭിപ്രായം കേന്ദ്രത്തിന്റെ അഭിപ്രായമായി കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തുകയും ചെയ്തു.
എന്നിട്ടു കോടതി പറഞ്ഞു: സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംസ്‌ഥാനത്തിന്റെ കെടുകാര്യസ്‌ഥതകൊണ്ടാണെങ്കിൽ അതിന്റെ പേരിൽ ഇടക്കാലാശ്വാസം നൽകാൻ കഴിയില്ല.
അതിലെ ‘എങ്കിൽ’ (if) എന്ന വാക്കെടുത്തുകളഞ്ഞിട്ടു റിപ്പോർട്ടുകൾ ഇങ്ങിനെയാക്കി:
“കെടുകാര്യസ്‌ഥതമൂലം വരുത്തിവെച്ച സാമ്പത്തിക ബുദ്ധിമുട്ടിനു ഇടക്കാലാശ്വാസം തേടാൻ കഴിയില്ലെന്ന് വ്യക്തമാക്കി….സുപ്രീം കോടതി.”
ഒരു വിധി അങ്ങിനെ തന്നെ റിപ്പോർട്ട് ചെയ്യുന്നതിനുപകരം കേന്ദ്രത്തിന്റെ വാദം കോടതിയുടെ അഭിപ്രായമാക്കി മാറ്റിയെഴുതുന്നതു ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്, വസ്തുത റിപ്പോർട്ട് ചെയ്യലല്ല.
#ആഗ്രഹമല്ല_വാർത്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News