പുതിയ ദുബായ് കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കും വഹിച്ചത് മലയാളികൾ; കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കെ ജെ ജേക്കബ്

ലോകത്താകമാനമുള്ള മലയാളികളായ പ്രവാസികളെ ഓർത്ത് മാധ്യമപ്രവത്തകൻ കെ ജെ ജേക്കബ്. കുവൈറ്റിലെ തീപ്പിടത്തിൽ മരിച്ച പ്രവാസികൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്ത്യാഞ്ജലികൾ അർപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ ദുബായ് യാത്രയിൽ പഴയ ചെറിയ നിർമ്മിതികളിൽനിന്നു പുതിയ നഗരം പടുത്തുയർത്തിയ മനുഷ്യരെ ഓർത്തുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

Also Read: അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേശകനായി തുടരും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദുബായിലെത്തിയപ്പോൾ പഴയ ദുബായിൽ പോകാൻ പറ്റുമോയെന്നു ഞാൻ സുഹൃത്തുക്കളോട് ചോദിച്ചു. എല്ലാവരും പുതിയ ദുബായിയാണ് കാണാൻ ആഗ്രഹിക്കുക, ആദ്യമായാണ് ഒരാൾ പഴയ ദുബായ് കാണണമെന്ന് പറഞ്ഞതെന്നായിരുന്നു ആദ്യ പ്രതികരണം.
അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നടക്കുമ്പോൾ, പിന്നീട് അംബരചുംബികളുടെ ലോകത്തിലെ ഏറ്റവും വലിയ തെരുവുകളിൽ ഒന്ന് കാണുമ്പോൾ, പഴയ ചെറിയ നിർമ്മിതികളിൽനിന്നു പുതിയ നഗരം പടുത്തുയർത്തിയ മനുഷ്യരെ ഞാനോർത്തു. അവരിലധികവും മലയാളികളാണ് എന്നുമോർത്തു.
അവരുടെ പിന്ഗാമികളിൽ ഇന്നലെ കുവൈത്തിലെ താമസസ്‌ഥലത്തു ജീവൻ പൊലിഞ്ഞുപോയ മനുഷ്യരെ, അവരിലെ മലയാളികളെ ഓർക്കുന്നു.

Also Read: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ തമിഴ്‌നാട് സ്വദേശികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News