ആരാണ് ഈ മണ്ടേല, ഡോ. കിംഗ് എന്നൊന്നും ചോയ്ച്ചു വരല്ല്, പ്ലീസ്, താങ്ങൂല്ല: മോദിയുടെ വിചിത്ര പരാമർശത്തിനെതിരെ പോസ്റ്റുമായി കെ ജെ ജേക്കബ്

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ വിചിത്ര പരാമർശത്തിനെതിരെ പോസ്റ്റുമായി കെ ജെ ജേക്കബ്.
ദക്ഷിണ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരവും അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റും. ഈ രണ്ടു സമരങ്ങളുടെയും പ്രചോദനം മഹാത്മാ ഗാന്ധിയായിരുന്നു എന്ന് പറഞ്ഞത് യഥാക്രമം നെൽസൺ മണ്ടേലയും ഡോ. മാർട്ടിൻ ലൂഥർ കിങ്ങുമാണ് എന്നാണ് കെ ജെ ജേക്കബ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത്.

എന്തൊരതിചയം, അക്കാലത്തു ‘ഗാന്ധി’ സിനിമ ഇറങ്ങിയിട്ടുമില്ല എന്നും കെ ജെ ജേക്കബ് പറഞ്ഞു. ആരാണ് ഈ മണ്ടേല, ഡോ. കിംഗ് എന്നൊന്നും ചോയ്ച്ചു വരല്ല്, പ്ലീസ്. താങ്ങൂല്ല എന്നാണ് കെ ജെ ജേക്കബ് പരിഹാസരൂപേണ ചോദിച്ചത്.

ALSO READ: ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു; മോദിയുടെ വിചിത്ര പരാമർശം വിവാദത്തിൽ

കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്

ഇന്ത്യൻ സ്വാതന്ത്ര്യസമരം…അത് പോട്ടെ, അറിയില്ലെന്ന് വയ്ക്കാം
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിജയത്തിലെത്തിയ രണ്ടു സ്വാതന്ത്ര്യ സമര പ്രസ്‌ഥാനങ്ങളായിരുന്നു ദക്ഷിണ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരവും അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റും.
മനുഷ്യാന്തസ്സ്‌ എന്ന ഒരൊറ്റ വിഷയത്തിന്മേൽ ആയിരക്കണക്കിന് മനുഷ്യർ സ്വന്തം ജീവൻ ബലികൊടുത്തുകൊണ്ടാണ് ഈ സമരങ്ങളെ വിജയത്തിലെത്തിച്ചത്.
ഈ രണ്ടു സമരങ്ങളുടെയും പ്രചോദനം മഹാത്മാ ഗാന്ധിയായിരുന്നു എന്ന് പറഞ്ഞത് യഥാക്രമം നെൽസൺ മണ്ടേലയും ഡോ. മാർട്ടിൻ ലൂഥർ കിങ്ങുമാണ്.
എന്തൊരതിചയം, അക്കാലത്തു ‘ഗാന്ധി’ സിനിമ ഇറങ്ങിയിട്ടുമില്ല.
***
പി എസ്: ആരാണ് ഈ മണ്ടേല, ഡോ. കിംഗ് എന്നൊന്നും ചോയ്ച്ചു വരല്ല്, പ്ലീസ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News