“നിങ്ങളിലാര് ജയിക്കണം എന്ന കാര്യം തിരുവനന്തപുരത്തുകാര്‍ക്കു വിട്ടുകൊടുക്കൂ; നിങ്ങള്‍ക്കും മുന്‍പേ പന്ന്യനെ ജയിപ്പിക്കാന്‍ തീരുമാനിച്ചവരല്ലേ അവര്‍” : പന്ന്യനെ പരിഹസിച്ച തരൂരിന് മറുപടിയുമായി കെജെ ജേക്കബ്

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം വോട്ടെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ തലസ്ഥാനത്ത് മത്സരത്തിനൊരുങ്ങുന്ന ശശി തരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്തെ പുച്ഛിച്ചതിനുള്ള മറുപടി വിശദമായി തന്നെ നല്‍കിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. യുഎന്‍ പ്രതിനിധിയായി സന്ദര്‍ശക ഗ്യാലറിയിലിരുന്നു ലോക്‌സഭ കാണുന്ന സമയത്തു സഖാവ് പന്ന്യന്‍ ആ സഭയില്‍ അംഗമാണെന്ന് ഓര്‍മിച്ച കെജെ ജേക്കബ്, ബാബരി മസ്ജിദ് വിഷയത്തില്‍ തരൂരിന്റെയും കെആര്‍ നാരായണന്റെയും നിലപാടുകളെയും മുന്‍നിര്‍ത്തി നിലപാടും നിലപാടില്ലായ്മയും തമ്മിലുള്ള വ്യത്യാസം മലയാളികള്‍ക്ക് മനസിലാകുമെന്നും തരൂരിനേ ഓര്‍മിപ്പിച്ചു.

ALSO READ:  സച്ചിൻ പൈലറ്റിൻ്റെയും വിമതരുടെയും ഫോൺ ചോർത്തിയതിന് പിന്നിൽ ഗെലോട്ട്; അശോക് ഗെലോട്ടിനെതിരെ മുൻ വിശ്വസ്തൻ ലോകേഷ് ശർമ്മ

സ്ഥിതിവിവരക്കണക്കുകളും  സര്‍ക്കാര്‍ രേഖകളുമൊക്കെ ഉദ്ധരിച്ച് ആധികാരികമായാണ് പ്രസംഗങ്ങള്‍ നടത്തുന്ന തരൂര്‍ നമുക്കൊരു സന്തോഷമൊക്കെ നല്‍കുമെങ്കിലും മോദി സര്‍ക്കാരിന് രാഷ്ട്രീയമായി അസൗകര്യമാകുന്ന ഒന്നും അദ്ദേഹം പറയാറില്ല, എന്നാല്‍ പന്ന്യന്റെ സ്ഥാനാര്‍ത്ഥിത്തെ പരിഹസിച്ച തരൂര്‍ ഒന്നറിയണം തിരുവന്തപുരത്തുകാരുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കാന്‍ അയാള്‍ അവിടെയൊക്കെയുണ്ടാകുമെന്നും കെജെ ജേക്കബ് വ്യക്തമാക്കി.

ALSO READ: അയോദ്ധ്യ സന്ദർശനത്തിന് രാഹുലും പ്രിയങ്കയും; ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും

പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News