യുകെ പാര്‍ലമെന്റിലെ മലയാളി അംഗം സോജന്‍ ജോസഫിനെ സന്ദര്‍ശിച്ച് കെ ജെ തോമസ്

യുകെ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ശ്രദ്ധേയ വിജയം കൈവരിച്ച മലയാളി സോജന്‍ ജോസഫിനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സന്ദര്‍ശിച്ചു. ചരിത്ര വിജയത്തില്‍ സോജന്‍ ജോസഫിന് ആശംസകള്‍ അറിയിച്ച കെ ജെ തോമസ് ലേബര്‍ പാര്‍ട്ടിയുടെ വിജയവും സോജനെ കുറിച്ചുള്ള പ്രത്യേക സ്റ്റോറിയുമുള്ള ദേശാഭിമാനി പത്രവും സമ്മാനിച്ചു.

ALSO READ:  ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ യുവാവിനെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരാള്‍ സോജനെ പാര്‍ലമെന്റിലെത്തി സന്ദര്‍ശിക്കുന്നത്. ട്യട്ടേഴ്സ് വാലി മാനേജിംഗ് ഡയറക്ടര്‍ നോഡി ജേക്കബ്ബ്, ടിസിഎസ് കണ്‍സല്‍റ്റന്റ് സുദേവ് കുന്നത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മലയാളി അംഗമായ സേജന്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്താണ് സോജന്‍ തെരഞ്ഞെടുപ്പിലെ താരമായത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News