ചിപ്സ് ടു സ്റ്റാർട്ടപ്പ്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ച കേന്ദ്രത്തിൻ്റെ അംഗീകാരം അഭിമാനനേട്ടമെന്ന് കെ.കെ.രാഗേഷ്

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ സ്പെഷ്യൽ മാൻപവർ ഡെവലപ്മെന്റ് പ്രോഗ്രാമായ “ചിപ്സ് ടു സ്റ്റാർട്ടപ്പ്” (C2S) പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും ആറ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ തെരഞ്ഞെടുത്തത് സംസ്‌ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമായ കെ.കെ.രാഗേഷ്.കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, എൻഐടി കാലിക്കറ്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഐഐടി പാലക്കാട്, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിവയാണ് ചിപ്പ് നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അർദ്ധചാലക വ്യവസായത്തിൽ കേരളത്തിന്റെ ഭാവി സാധ്യതകൾക്ക് വലിയ ഉത്തേജനം നൽകാൻ ഈ സ്‌ഥാപനങ്ങൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

അര്‍ദ്ധചാലക (സെമി കണ്ടക്റ്റർ) ചിപ്പുകളുടെ രൂപകല്‍പ്പന പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള
കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ സ്പെഷ്യൽ മാൻപവർ ഡെവലപ്മെന്റ് പ്രോഗ്രാമായ “ചിപ്സ് ടു സ്റ്റാർട്ടപ്പ്” (C2S) പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും ആറ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ തെരഞ്ഞെടുത്തത് സംസ്‌ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, എൻഐടി കാലിക്കറ്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഐഐടി പാലക്കാട്, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിവയാണ് ചിപ്പ് നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) എന്ന ആശയത്തിന്റെ വരവോടെ ഭാവിയിൽ അർദ്ധചാലക വ്യവസായത്തിന് വലിയ സാധ്യതകളും പ്രാധാന്യവുമാണുള്ളത്. C2S പ്രോഗ്രാമിലൂടെ മേൽപ്പറഞ്ഞ സ്‌ഥാപനങ്ങളിൽ ബിടെക്, എംടെക്, പിഎച്ച്ഡി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചിപ്പ് ഡിസൈൻ, മൈക്രോപ്രൊസസ്സർ എന്നിവയിൽ വിദഗ്ദ്ധ പരിശീലനം തേടാൻ കഴിയും. അർദ്ധചാലക വ്യവസായത്തിൽ കേരളത്തിന്റെ ഭാവി സാധ്യതകൾക്ക് വലിയ ഉത്തേജനം നൽകാൻ ഈ സ്‌ഥാപനങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News