കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ് തരംഗമാകുമെന്ന് ഉറപ്പാണെന്നും മുന്‍ എംപി കെ.കെ രാഗേഷ്. കോക്കോണിക്സ് നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ഈ മാസം റീലോഞ്ചിനൊരുങ്ങുകയാണ്. പുതിയ മോഡലുകൾ വിപണിയിലിറങ്ങുന്നതോടെ ആകെ പതിനൊന്ന് മോഡലുകളാവും കോക്കോണിക്സിന്റേതായി വിപണിയിലുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ: പുനർജനി പദ്ധതി: റിജിൽ മാക്കുറ്റിയെ തള്ളിപ്പറഞ്ഞ് എം.എം. ഹസൻ
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ് നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ഈ മാസം റീലോഞ്ചിനൊരുങ്ങുകയാണ്. പുതിയ മോഡലുകൾ വിപണിയിലിറങ്ങുന്നതോടെ ആകെ പതിനൊന്ന് മോഡലുകളാവും കോക്കോണിക്സിന്റേതായി വിപണിയിലുണ്ടാവുക.
ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറുകയുണ്ടായി. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കേരള സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി)
എന്നീ സ്ഥാപനങ്ങൾക്ക് 51% ഓഹരിയും പ്രമുഖ ഐ.ടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന് 47% ഓഹരിയുമാണ് കമ്പനിയിലുള്ളത്. 2 ശതമാനം ഓഹരികൾ ഐ.ടി. വകുപ്പ് ശുപാർശ ചെയ്യുന്ന സ്റ്റാർട്ടപ്പ് കമ്പനികൾക്കാണ്. പ്രവർത്തന സ്വയംഭരണാവകാശമുള്ള കോക്കോണിക്സ്
നിലവിൽ ലാപ്‌ടോപ്പുകൾക്ക് പുറമേ മിനി പി.സി, ഡെസ്ക്ടോപ്പുകൾ, സെർവ്വറുകൾ,
ടാബ്‌ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്.
പ്രതിവർഷം 2 ലക്ഷം ലാപ് ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി മൺവിളയിലെ കോക്കോണിക്സ് പ്ളാന്റിനുണ്ട്. ഐഎസ്ഒ സർട്ടിഫിക്കേഷനുള്ള കമ്പനിയുടെ പുതിയ മോഡലുകളിൽ 2 എണ്ണം കെൽട്രോണിന്റെ പേരിലായിരിക്കും വിപണിയിൽ ഇറക്കുക. അതിൽ ഒന്ന് മിനി ലാപ്ടോപ്പാണ്. എല്ലാ മോഡലുകൾക്കും ബി.ഐ.എസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ ഇ-കോമേഴ്സ് പോർട്ടലുകൾ വഴിയും ലാപ്ടോപ്പുകൾ വാങ്ങാനാകുന്നതാണ്. നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകൾക്ക് പുറമേ പുതിയ നാല് മോഡലുകൾ കൂടി വരുന്നതോടെ കോക്കോണിക്സ് തരംഗമാവുമെന്നുറപ്പാണ്.
ALSO READ: നാലുവർഷ ബിരുദം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന്‍റെ തുടക്കം: മന്ത്രി ഡോ.ആർ ബിന്ദു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here