ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു. ഒന്നിന് പിറകെ ഒന്നായി വ്യാജ പ്രചരണം തയ്യാറാക്കുന്നു.സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു. ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒഫീഷ്യല്‍ പേജില്‍ വരെ വ്യാജവാര്‍ത്ത വരുന്നു.
ALSO READ: വ്യക്തി വിവരങ്ങള്‍ പുറത്തു നല്കിയ ഓഫീസര്‍ക്കെതിരെ വിവരാവകാശ കമ്മിഷന്‍
ഇത്തരം കാര്യങ്ങള്‍ ബൂമറാങ് ആയി തിരിച്ചു വരുമെന്ന് ഓര്‍ക്കുക. മരണവെപ്രാളത്തോടെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു. പ്രമുഖ മാധ്യമങ്ങളുടെ പേരില്‍ വരെ തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നു പലരും പോസ്റ്റ് നിഷേധിച്ച് വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കുകയാണ്. വടകരയിലെ കുടുംബങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും തന്നെ അറിയാം. ഇന്ത്യയുടെ ജനാധിപത്യവും ഇടതുപക്ഷത്തിന്റെ പ്രാധാന്യവും ആണ് താന്‍ ചര്‍ച്ച ചെയ്യുന്നത്. രാഷ്ട്രീയപരമായി വിമര്‍ശിക്കാം പക്ഷേ നുണപ്രചരണം നടത്തുന്നത് തെറ്റായ സംസ്‌കാരമെന്നും ടീച്ചര്‍ പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷണര്‍ക്കും പൊലീസിനും വരണാധികാരിക്കും പരാതി നല്‍കും. ശിവപുരത്തെ ഷംനയുടെ മരണത്തില്‍ ആരോഗ്യ മന്ത്രി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു. അന്വേഷണ വിധേയമായി ഉടനടി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇനി കേസ് കോടതിയുടെ പരിഗണനയിലാണ്. പിതാവ് മമ്മൂട്ടിയുമായി അടുത്ത ബന്ധമാണുള്ളത്. ഷംനയുടെ മരണത്തിനു ശേഷമാണ് ആശുപത്രിയുടെ സൗകര്യം ഇല്ലായ്മ പുറത്തറിയുന്നത്. 450 കോടിയുടെ വികസനം ആശുപത്രിയില്‍ നടപ്പാക്കുന്നുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here