സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഉള്ള സെമിനാറുകൾ പുരോഗമിക്കുന്നു. വിവിധ വിഷയങ്ങളിൽ ഓരോ ഏരിയ കമ്മിറ്റികൾക്ക് കീഴിലാണ് സെമിനാറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഏറ്റുമാനൂരിൽ നടന്ന വനിതാ സംഗമം കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വനിതാ ശാക്തീകരണം സാമൂഹിക പുരോഗതിക്കാണ് വഴിവെച്ചതെന്ന് ശൈലജ ടീച്ചർ പറഞ്ഞു. തൊഴിലാളി സംഗമം, യുവജന സംഗമം മാധ്യമ സെമിനാർ, വനിതാ സംഗമം തുടങ്ങി വിവിധ വിഷയങ്ങളിൽ ആണ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഉള്ള സെമിനാറുകൾ നടക്കുന്നത്. വിവിധ വിഷയങ്ങളിൽ ആറോളം സെമിനാറുകൾ വിവിധ വിഷയങ്ങളിൽ പൂർത്തിയായി കഴിഞ്ഞു.
ALSO READ; കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി
കോട്ടയം തിരുനകരയിൽ നടന്ന മാധ്യമ സെമിനാർ എംവി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളും വലതുപക്ഷ അജണ്ടകളും എന്ന വിഷയത്തിൽ ആയിരുന്നു സെമിനാർ സംഘടിപ്പിച്ചത്. തിങ്കളാഴ്ച ചങ്ങനാശ്ശേരിയിലാണ് വൈക്കം സത്യാഗ്രഹ സവർണ ജാഥയുടെ നൂറാം വാർഷികം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക ഘോഷയാത്രയും, നവോത്ഥാന സദസും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here