‘അറസ്റ്റ് മാത്രം പോരാ ബോധവൽക്കരണവും വേണം’: മനസ്സിനെ വികലമാക്കുന്ന എല്ലാം അവസാനിപ്പിക്കണമെന്ന് കെ കെ ശൈലജ ടീച്ചർ

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മരണത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ രംഗത്ത്. അത്യന്തം ദുഃഖകരമാണ് ഈ വാർത്തയെന്ന് ശൈലജ ടീച്ചർ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ടെന്നും, പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.

ALSO READ: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് പ്രിൻസിപ്പലിനെ നീക്കം ചെയ്യാൻ എംജി സർവ്വകലാശാല നിർദ്ദേശം

‘മനുഷ്യ മനസിനെ വികലമാക്കുന്ന എല്ലാതരം പ്രവർത്തനങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ ക്രൂരകൃത്യങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളു. പിഞ്ചുകുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്‍റെയാകെ വേദനയായി മാറുകയാണ്’, ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: മരണാനന്തര ബഹുമതിയായി ഡോ വന്ദന ദാസിന് എം ബി ബി എസ് നൽകും

ശൈലജ ടീച്ചറുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണ്. പ്രതിയെ കഴിഞ്ഞ ദിവസംതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണം. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. മനുഷ്യ മനസിനെ വികലമാക്കുന്ന എല്ലാതരം പ്രവർത്തനങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ ക്രൂരകൃത്യങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളു. പിഞ്ചുകുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്‍റെയാകെ വേദനയായി മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News