വോട്ടഭ്യർത്ഥിച്ച് ആശുപത്രികളിലെത്തി ശൈലജ ടീച്ചർ; ചേർത്തുപിടിച്ച് ആരോഗ്യപ്രവർത്തകർ

മഹാമാരിക്കാലത്ത് ചേർത്തു നിർത്തിയ ശൈലജ ടീച്ചർക്ക് തിരഞ്ഞെടുപ്പ് കാലത്ത് ആ സ്നേഹം തിരികെ നൽകുകയാണ് വടകര മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർ. ആശുപത്രികളിൽ വോട്ടഭ്യർത്ഥനയുമായി എത്തുന്ന ടീച്ചർക്ക് സ്നേഹോഷ്മളമായ വരവേൽപ്പാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്.

Also Read: മാര്‍ച്ചുമായി എഎപി; അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കും

സർക്കാർ ആശുപത്രികളെന്നോ സ്വകാര്യ ആശുപത്രികളെന്നോ വ്യത്യാസമില്ല.എല്ലായിടത്തും ശൈലജ ടീച്ചർക്ക് ലഭിക്കുന്നത് നിറഞ്ഞ സ്നേഹം. മഹാമാരിക്കാലത്ത് ആരോഗ്യ പ്രവർത്തകരുടെ ഊർജ്ജ സ്രോതസ്ലായിരുന്നു ശൈലജ ടീച്ചർ. അതിൻ്റെ നന്ദിയും കടപ്പാടും തിരഞ്ഞെടുപ്പ് കാലത്ത് തിരികെ നൽകുകയാണ് വടകര മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർ. അവരുടെ ഇടയിലേക്ക് എത്തുമ്പോൾ ശൈലജ ടീച്ചറും.

Also Read: ഗൂഗിൾ ക്രോമിന്റെ വേർഷനുകളിൽ പിഴവ്; പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കാം

തലശ്ശേരി ജനറൽ ആശുപത്രി, ടെലി ഹോസ്പിറ്റൽ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, മലബാർ ക്യാൻസർ സെൻ്റർ, ദന്തൽ കോളേജ്, മിഷൻ ആശുപത്രി, തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കോ ഓപ്പറേറ്റീവ് നഴ്സിങ്ങ് കോളേജ്, കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ടീച്ചർ സന്ദർശിച്ചത്. എല്ലായിടത്തും ലഭിച്ചത് ഊഷ്മള വരവേൽപ്പ്.ഉത്സവാന്തരീക്ഷത്തിലായിരുന്നു തലശ്ശേരി സഹകരണ ആശുപത്രിയിലെ സ്വീകരണ പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News