‘നവീന്റെ ആത്മഹത്യ ദൗർഭാഗ്യകരം’; കെ കെ ശൈലജ ടീച്ചർ

K K SHAILAJA

എഡിഎം നവീൻ ബാബുവിന്റെ മരണം ഏറെ ദൗർഭാഗ്യകരമെന്ന് കെ കെ ശൈലജ ടീച്ചർ. ദിവ്യക്കെതിരായ ആരോപണങ്ങളിൽ യഥാർത്ഥ വസ്തുത എന്തെന്ന് അറിയില്ലെന്നും ടീച്ചർ പറഞ്ഞു.”ദിവ്യയുടേത് എല്ലാർക്കും അനുഭവപാഠം.പോകേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറഞ്ഞിരുന്നു.മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്നത് വ്യാജപരാതിയാണോ എന്ന് പരിശോധിക്കണം”- എന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

അതേസമയംസരിന്റെ ഇടത് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യത്തിൽ തനിക്ക് കൂടുതൽ വിവരങ്ങൾ ഇല്ലെന്നും അവർ വ്യക്തമാക്കി.അൻവറിൻ്റെ ഉദാഹരണം എല്ലായിടത്തും പ്രായോഗിമല്ല.
പല പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ വരാറുണ്ട്.ചിലർ പാർട്ടി പ്രവർത്തകരായി നിൽക്കും ചിലർ അംഗത്വം എടുക്കില്ല.പാർട്ടിയിലേക്ക് വരുന്നവരെല്ലാം കുറച്ചു കഴിയുമ്പോൾ പോകും എന്ന് പറയാൻ ആകില്ലെന്നും കെ കെ ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News