പെരുമൺ എഞ്ചിനീയറിം​ഗ് കോളേജിന് ദേശീയ അംഗീകാരം; ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കെ കെ രാ​ഗേഷ്

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന പെരുമൺ എഞ്ചിനീയറിം​ഗ് കോളേജിന് ദേശീയ അംഗീകാരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ് കെ കെ രാ​ഗേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാ​ഗേഷ് ഇക്കാര്യം പങ്കുവെച്ചത് . നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) ദേശീയ അംഗീകാരമാണ് കോളേജിന് ലഭിച്ചത്.കോളേജിലെ മുഴുവൻ എഞ്ചിനീയറിം​ഗ് ബ്രാഞ്ചുകൾക്കും എൻബിഎ അക്രഡിറ്റേഷൻ ലഭ്യമായതോടെ 100% അക്രഡിറ്റേഷൻ നേടുന്ന കേരളത്തിലെ ആദ്യ സർക്കാർ നിയന്ത്രിത കോളേജായി മാറുകയാണ് പെരുമൺ എഞ്ചിനീയറിം​ഗ് കോളേജെന്ന് രാ​ഗേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Also Read:അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം :

ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ സഹകരണ മേഖലയിൽ ലഭ്യമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനാണ് 1996-2001 ലെ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യുക്കേഷൻ (CAPE) രൂപീകരിച്ചത്. കേരള സർക്കാരിന്റെ സഹകരണ വകുപ്പിനുകീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് CAPE വിഭാവനം ചെയ്തത്. അന്നത്തെ സഹകരണ വകുപ്പ്‌ മന്ത്രിയായിരുന്ന സഖാവ് പിണറായി വിജയനായിരുന്നു CAPE ന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത്.

സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസം മികച്ച നിലവാരത്തിൽ ലഭ്യമാക്കാൻ ഇക്കാലയവളിൽ CAPE ന്റെ കീഴിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലുടനീളം 9 എൻജിനീയറിങ് കോളേജുകളുകളാണ് CAPE നു കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ CAPE ന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന പെരുമൺ എൻജിനീയറിങ് കോളേജിന് ഇത്തവണത്തെ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) ദേശീയ അംഗീകാരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ്.

Also Read:ഇരട്ടക്കൊല കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു; അഭിഭാഷകന്റെ മുഖത്തിടിച്ച് ദേഷ്യം തീര്‍ത്ത് പ്രതി
കോളേജിലെ മുഴുവൻ എൻജിനീയറിങ് ബ്രാഞ്ചുകൾക്കും NBA അക്രഡിറ്റേഷൻ ലഭ്യമായതോടെ 100% അക്രഡിറ്റേഷൻ നേടുന്ന കേരളത്തിലെ ആദ്യ സർക്കാർ നിയന്ത്രിത കോളേജായി മാറുകയാണ് പെരുമൺ എൻജിനീയറിങ് കോളജ്. അക്കാദമിക് രംഗത്തെ മികവ്, ഭൗതിക സാഹചര്യങ്ങൾ, അദ്ധ്യാപകരുടെ പ്രാവീണ്യം, കുട്ടികളുടെ പഠനനിലവാരം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് NBA അംഗീകാരം നിർണ്ണയിക്കുന്നത്. സഹകരണ മേഖലയ്ക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News