കെ കെ രാജീവൻ മാധ്യമ പുരസ്‌കാരം നൗഷാദ്‌ നടുവിലിന്‌

ഈ വർഷത്തെ കെ കെ രാജീവൻ സ്‌മാരക സംസ്ഥാന പ്രാദേശിക പത്രപ്രവർത്തക അവാർഡ്‌ ദേശാഭിമാനി ആലക്കോട്‌ ഏരിയാ ലേഖകൻ നൗഷാദ്‌ നടുവിലിന്‌. 2023 ഏപ്രിൽ 28ന്‌ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ‘ആശ്വാസതീരമണഞ്ഞു; പാതിജീവനില്ലാതെ’ എന്ന റിപ്പോർട്ടിനാണ്‌ 10,000 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവുമടങ്ങിയ പുരസ്‌കാരം. സുഡാനിൽ സൈനിക – അർധസൈനിക വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായ ആലക്കോട്ടെ ആൽബർട്ട്‌ അഗസ്‌റ്റിന്റെ ഭാര്യ സൈബല്ല നാട്ടിൽ തിരിച്ചെത്തിയ വാർത്തയാണിത്‌.

ALSO READ: ‘ഞാൻ വരികൾ മറക്കാറുണ്ട്, തെറ്റി പാടുകയും ചെയ്യും’: ശ്രേയ ഘോഷാലിന്റെ കോൺഫിഡൻസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

കേരള കൗമുദി കണ്ണൂർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ ഒ സി മോഹൻ രാജ്‌, മുതിർന്ന മാധ്യമപ്രവർത്തകരായ കെ ബാലകൃഷ്‌ണൻ, ദിനകരൻ കൊമ്പിലാത്ത്‌ എന്നിവരടങ്ങിയ ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. വെടിവയ്‌പിന്റെ ഭീതിയും പ്രിയപ്പെട്ടവൻ നഷ്ടമായ വേദനയ്‌ക്കിടയിലും മകൾക്കൊപ്പം രക്ഷപ്പെട്ട്‌ നാട്ടിലെത്താനായതിന്റെ ആശ്വാസവും ഒരുപോലെ നെഞ്ചുലച്ച സൈബല്ലയുടെ വിങ്ങൽ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നതായി ജൂറി വിലയിരുത്തി. കണ്ണീരിന്റെ നനവുള്ള ഭാഷ വാർത്തയെ വേറിട്ടുനിർത്തുന്നു.

ALSO READ: കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനായിരുന്ന, കൂത്തുപറമ്പ്‌ രക്തസാക്ഷി കെ കെ രാജീവന്റെ ഓർമയ്‌ക്കായി കെ കെ രാജീവൻ സ്‌മാരക കലാ–സംസ്‌കാരിക വേദിയാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. നവംബർ 25ന്‌ വൈകിട്ട്‌ നാലിന്‌ പാനൂരിൽ ചേരുന്ന കെ കെ രാജീവൻ അനുസ്‌മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News